വിതരണം ചെയ്തു
1299909
Sunday, June 4, 2023 7:04 AM IST
മലന്പുഴ : കടുക്കാംകുന്നം ഗവ എൽപി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാ വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. മലന്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ വി.ബിനോയ് ഉദ്ഘാടനം ചെയ്തു.
ഏഴാം വാർഡ് മെന്പർ മാധവദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെന്പർ തോമസ് വാഴപ്പിള്ളി, എ.ഗുരുവായൂരപ്പൻ, എം.ജി. കൃഷ്ണദാസ്, കെ.ബേബിക്കുട്ടൻ, എൻ.എൻ. ജയകുമാർ, കെ.എ. ഷീബടീച്ചർ, ബിന്ദുടീച്ചർ, പ്രസന്ന, ടി.ഗോപിനാഥ്, എൻ.ചന്ദ്രൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.