നാ​ട്ടു​മാ​വും ത​ണ​ലും പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ഇന്ന്
Monday, June 5, 2023 1:00 AM IST
പാ​ല​ക്കാ​ട് : സം​സ്ഥാ​ന വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹി​ക വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​മാ​വും ത​ണ​ലും എ​ന്ന പേ​രി​ൽ ജി​ല്ലാ​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കു​മ​ര​പു​രം ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​യാ​വും.
അ​ന്യം നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ട്ടു​മാ​വു​ക​ളു​ടെ അ​റി​വ് പ്ര​ച​രി​പ്പി​ക്കു​ക, നാ​ട്ടു​മാ​വു​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ധാ​രാ​ളം നാ​ട്ടു​മാ​വു​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഈ​സ്റ്റേ​ണ്‍ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എ​സ്.​എം വി​ജ​യാ​ന​ന്ദ​ൻ പ​രി​പാ​ടി​യി​ൽ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കും.