കോയന്പത്തൂരിലെ വ​ന​വി​സ്തൃ​തി വ​ർ​ധിപ്പി​ക്കും: ഹ​രി​ത സ​മി​തി യോ​ഗം
Monday, September 25, 2023 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ : ഹ​രി​ത ത​മി​ഴ്നാ​ട് ആ​ക്ഷ​ൻ പ്ലാ​നി​ന്‍റെ ജി​ല്ലാ ഹ​രി​ത സ​മി​തി യോ​ഗം ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന 12.58 ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ പാ​ഡി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി​യാ​യ ഹ​രി​ത ത​മി​ഴ്നാ​ട് പ്ര​സ്ഥാ​ന​ത്തി​ന് കീ​ഴി​ൽ അ​ടു​ത്ത 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​ന​വും മ​ര​ങ്ങ​ളും 23.8 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 33 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ.​ജ​യ​രാ​ജ്, പൊ​ള്ളാ​ച്ചി സ​ബ് ക​ള​ക്ട​ർ സി.​പ്രി​യ​ങ്ക, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (മു​നി​സി​പ്പാ​ലി​റ്റീ​സ്) ദ്വാ​ര​കാ​നാ​ഥ് സിം​ഗ്, ബ​ഷീ​ർ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.