സ്വീ​പ്: തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശ​വു​മാ​യി ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍
Tuesday, November 28, 2023 1:57 AM IST
പാലക്കാട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷന്‍റെ (​സ്വീ​പ്പ്)​ ഭാ​ഗ​മാ​യി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ മ​തി​ലി​ലും ചു​മ​രി​ലും ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍.

ആ​റ്റം​സ് കോ​ള​ജ് ഓ​ഫ് മീ​ഡി​യ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ ചി​ത്ര​ക​ലാ വി​ഭാ​ഗ​ത്തി​ലെ എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വാ​ര്‍​ളി ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച​ത്. ജി​ല്ലാ ക​ളക്ട​ര്‍ ഡോ.എ​സ്. ചി​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​തോ​ടൊ​പ്പം വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കേ​ണ്ട​തി​ന്‍റെ​യും വോ​ട്ട് ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.


പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​റും അ​സി​സ്റ്റന്‍റ് ക​ള​ക്ട​റു​മാ​യ ഒ.​വി. ആ​ല്‍​ഫ്ര​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​സു​നി​ല്‍​കു​മാ​ര്‍, ഇ​ല​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് പി.​എ ടോം​സ്, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.