ആവേശമുയർത്തി വടക്കഞ്ചേരിയിൽ മിസ്റ്റർ പാലക്കാട് മത്സരം
1395628
Monday, February 26, 2024 1:20 AM IST
വടക്കഞ്ചേരി: ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനും വടക്കഞ്ചേരി ലൈഫ് സ്റ്റെപ്പ് ഹെൽത്ത് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മിസ്റ്റർ പാലക്കാട് മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കാനെത്തിയത് ഇരുന്നൂറിലേറെ പേർ. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.പി.എ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. മുൻ മിസ്റ്റർ ഇന്ത്യ ഡോ. നാരായണപ്രസാദ് മുഖ്യാതിഥിയായി. രമ്യ ഹരിദാസ് എംപി സമ്മാനദാനം നിർവഹിച്ചു.
ജില്ലയിലെ വിവിധ ഹെൽത്ത് ക്ലബ്ബുകളിൽനിന്നുള്ള പുരുഷ - വനിതാ ബോഡി ബിൽഡർമാരാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പത്, പത്ത് തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന മിസ്റ്റർ കേരള മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെയും തെരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിന് രണ്ടുലക്ഷം രൂപയും ജൂണിയർ വിഭാഗത്തിന് ഒരു ലക്ഷം രൂപയും സബ് ജൂണിയർ വിഭാഗത്തിന് 50,000 രൂപയും കാഷ് പ്രൈസും വിതരണം ചെയ്തു. ലൈഫ് കെയർ ഫിറ്റ്നസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനവും എംപി നിർവഹിച്ചു.