ഡോർ ടു ഡോർ ഇലക്ഷൻ കാന്പയിനു തുടക്കം
1416835
Wednesday, April 17, 2024 1:53 AM IST
പാലക്കാട് : രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായി ബൂത്ത് തലങ്ങളിൽ ഡോർ ടു ഡോർ ഇലക്ഷൻ കാന്പയിന് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു.
ഡിസിസി ഓഫീസിൽ വെച്ച് നടന്ന കാന്പയിൻ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ നിർവഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് വിശകലനയോഗത്തിൽ പാലക്കാട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, കെപിസിസി ജനറൽ സെക്രട്ടറിയും പാലക്കാട് ലോകസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ സി.ചന്ദ്രൻ, ആലത്തൂർ ലോകസഭ തെരഞ്ഞെടുപ്പ് ചുമതലയുള്ള കെപിസിസി സെക്രട്ടറി വി.ബാബുരാജ് എന്നിവർ യോഗത്തിൽ പ്രചരണ തന്ത്രങ്ങളിൽ സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ നൽകി.
യോഗത്തിൽ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ഫാത്തിമ, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.പി. പാഞ്ജലി, ടി.ഡി. ഗീത ശിവദാസ്, കെ.എ. ഷീബ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു,മണ്ണാർക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മഹിളാ കോണ്‍ഗ്രസ് ജില്ലാ ട്രഷറർ ഉഷ പാലാട്ട് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് ബി. ഗൗതമി നന്ദി പറഞ്ഞു.