എക്സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്
1425083
Sunday, May 26, 2024 7:38 AM IST
പാലക്കാട് : ബാർ കോഴ വിഷയത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ തൃത്താല ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ല കമ്മിറ്റി മാർച്ച് നടത്തി.
എക്സൈസ് വകുപ്പ് മന്ത്രിയുടെ കുടുംബത്തോടൊപ്പമുള്ള വിദേശയാത്ര ബാർ മുതലാളിമാരുടെ സ്പോണ്‍സർഷിപ്പിലാണെന്നും കേരള ജനതയെ മദ്യലോബികളുടെ കയ്യിൽ കൊടുത്ത് മുക്കി കൊല്ലാൻ ശ്രമിക്കുന്ന മന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്തിൽ തുടരാൻ അർഹനല്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികൾ ഒ.കെ. ഫാറൂഖ്, വിനോദ് ചെറാട്, അഡ്വ.സുബ്രഹ്മണ്യൻ ജിതേഷ് നാരായണൻ, അരുണ്‍കുമാർ പാലക്കുറിശ്ശി, ജില്ല ഭാരവാഹികളായ കെ. പി ലിജിത് ചന്ദ്രൻ, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, ഇജാസ്, സനോജ്, ദിലീപ്, വത്സൻ, എ.ഷഫീക്, ടി.രതീഷ് പുതുശ്ശേരി, ജിഷിൽ രാമചന്ദ്രൻ, നവാസ്, നസീർ, മാസ്റ്റർ സി.വിനോജ്, സാജൻ ചിറ്റൂർ, എന്നിവർ പങ്കെടുത്തു.