പിറകോട്ടുനടന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ
1460236
Thursday, October 10, 2024 7:45 AM IST
പാലക്കാട്: ശമ്പള വിഷയത്തിലുൾപ്പടെ കെഎസ്ആർടിസിയോടു പുറംതിരിഞ്ഞുനിൽക്കുന്ന ഇടതുഭരണകൂടത്തിനെതിരേ ജീവനക്കാർ പിറകോട്ടുനടന്ന് പ്രതിഷേധിച്ചു.
പാലക്കാട് ഡിപ്പോയിലെ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവർത്തകരാണു വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഒറ്റഗഡുവായി ഒന്നാം തിയതിതന്നെ ശമ്പളം നൽകുമെന്നു വകുപ്പുമന്ത്രി ഉറപ്പുനൽകിയിട്ടും ഇതുവരെ ഒറ്റ രൂപപോലും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായാണ് പാലക്കാട് ഡിപ്പോയിലും പ്രതിഷേധിച്ചത്.
സമരം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. സുരേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.കെ. സുകുമാരൻ, ആർ.ശിവകുമാർ, യൂണിറ്റ് സെക്രട്ടറി എം. മുരുകേശൻ, കെ.പ്രജീഷ് എന്നിവർ നേതൃത്വം നൽകി.