ജി​ദ്ദ ന​വോ​ദ​യ കു​ടും​ബ​വേ​ദി "ത​ളി​ർ​' കാ​ർ​ഷി​ക മ​ത്സ​രം ആ​രം​ഭി​ച്ചു
Monday, February 11, 2019 11:15 PM IST
ജി​ദ്ദ: ആ​രോ​ഗ്യ​ക​ര​മാ​യ കൃ​ഷി രീ​തി​ക​ളെ​യും പ്ര​വാ​സി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​പ​യോ​ഗി​ച്ചും ഉ​ള്ള പ​ച്ച​ക്ക​റി കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി നാ​വോ​ദ​യ കു​ടും​ബ​വേ​ദി ജി​ദ്ദ​യി​ലെ വ​നി​ത​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച കാ​ർ​ഷി​ക മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി വി.​കെ. റ​ഉൗ​ഫ് നി​ർ​വ​ഹി​ച്ചു.

വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​ൽ​പാ​ദ​നം വ്യാ​പി​പ്പി​ച്ച് ഇ​ന്നു മ​നു​ഷ്യ​നെ കാ​ർ​ന്നു തി​ന്നു​ന്ന പ​ല മാ​ര​ക രോ​ഗ​ങ്ങ​ളി​ൽ നി​ന്നും ന​മു​ക്ക് ര​ക്ഷ നേ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​ത്ത​രം കൃ​ഷി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പൊ​തു ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്നു​ണ്ട്. പ്ര​വാ​സി​ക​ളാ​യ വീ​ട്ട​മ്മ​മ്മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഒ​ഴി​വു സ​മ​യ​ങ്ങ​ൾ ഇ​ത്ത​രം ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കു​ന്ന​ത് അ​വ​രു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നും കൂ​ടി ഉ​പ​ക​രി​ക്കു​മെ​ന്നും വി.​കെ. റ​ഉൗ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള വി​ത്തു വി​ത​ര​ണം ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര ആ​ൻ​സി ബു​ഷൈ​റി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ് ഷി​ബു തി​രു​വ​ന​ന്ത​പു​രം, ട്ര​ഷ​റ​ർ സി​എം അ​ബ്ദു​ൾ​റ​ഹ്മാ​ൻ വ​നി​താ​വേ​ദി ര​ക്ഷാ​ധി​കാ​രി ജു​മൈ​ല അ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജി​ദ്ദ കൃ​ഷി ഗ്രൂ​പ്പ് സാ​ര​ഥി അ​ബ്ദു​ൽ സ​ലാം കാ​ളി​കാ​വ് കൃ​ഷി രീ​തി​ക​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ ക്ലാ​സെ​ടു​ത്തു. കൃ​ഷി ഗ്രു​പ്പി​ന്‍റെ മ​റ്റു സാ​ര​ഥി​ക​ളാ​യ സൈ​ഫു​ദ്ദി​ൻ, ജാ​ഫ​ർ, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ ഷ​ഹീ​ബ ബി​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി ക​ണ്‍​വീ​ന​ർ മു​സാ​ഫ​ർ പാ​ണ​ക്കാ​ട് സ്വാ​ഗ​ത​വും വ​നി​താ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​നു​പ​മ ബി​ജു​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ