‘ആ മാങ്കോസ്റ്റിൻ ചോട്ടിൽ’: കല കുവൈറ്റ് വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ സദസ്
Saturday, July 6, 2019 3:10 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ആ മാങ്കോസ്റ്റിൻ ചോട്ടിൽ: ബഷീറിയൻ ഓർമ്മകളുമായി ഇത്തിരി നേരം’ എന്ന പേരിൽ മൺ‌മറഞ്ഞ പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓർമകൾ പങ്കിട്ടുകൊണ്ട് സാഹിത്യ സദസ് സംഘടിപ്പിക്കുന്നു.

ജൂലൈ 18 ന് (വ്യാഴം) വൈകുന്നേരം 7 ന് മംഗഫ് കല സെന്‍ററിലാണ് പരിപാടി. പരിപാടിയുടെ ഭാഗമായി ഡോക്യുമെന്‍ററി പ്രദർശനം, സ്കിറ്റ്, ബഷീറിന്‍റെ പെണ്ണുങ്ങൾ, "ബഷീർ: സാഹിത്യവും, ജീവിതവും' എന്ന പേരുകളിൽ വിഷയാവതരണം തുടങ്ങിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
പരിപാടിയിലേക്ക് മുഴുവൻ ആളുകളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് 67059835, 96006976.

റിപ്പോർട്ട്: സലിം കോട്ടയിൽ