ന​വോ​ദ​യ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ സ്മാ​ര​ക ഹ്ര​സ്വ​ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, July 8, 2019 10:51 PM IST
റി​യാ​ദ്: ന​വോ​ദ​യ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ സ്മ​ര​ണാ​ർ​ത്ഥം ജ​രീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വോ​ദ​യ സം​ഘ​ടി​പ്പി​ച്ച ഹ്ര​സ്വ​ചി​ത്ര അ​വാ​ർ​ഡ് ഫെ​സ്റ്റി​വ​ലി​ൽ ശാ​ക്കി​ർ ദാ​ന​ത്ത് നി​ർ​മ്മി​ച്ച് സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല സം​വി​ധാ​നം ചെ​യ്ത ന്ധ​ഒ​രു നി​മി​ഷം​ന്ധ ഏ​റ്റ​വും മി​ക​ച്ച ഷോ​ർ​ട് ഫി​ലി​മി​നു​ള്ള അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി. ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഹ്ര​സ്വ ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് അ​മ്മ​യ്ക്കൊ​പ്പം ക​ര​സ്ഥ​മാ​ക്കി (നി​ർ​മ്മാ​ണം മോ​ൻ​സി തി​രു​വ​ല്ല, സം​വി​ധാ​നം ഗോ​പ​ൻ കൊ​ല്ലം), പ്രേ​ക്ഷ​ക​ർ തെ​ര​ഞ്ഞെ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച ജ​ന​പ്രി​യ ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ത് സ്നേ​ഹ​തീ​രം എ​ന്ന ചി​ത്ര​മാ​ണ് (നി​ർ​മ്മാ​ണം ജ​രീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സം​വി​ധാ​നം ശം​സു​ദ്ധീ​ൻ മാ​ളി​യേ​ക്ക​ൽ).

ഏ​റ്റ​വും മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്താ​യി സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു നി​മി​ഷം എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​നാ​ണ് അ​വാ​ർ​ഡ്. ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.
ഏ​റ്റ​വും മി​ക​ച്ച ക്യാ​മ​റാ​മാ​നാ​യി സാ​ലി​ഹ് അ​ഹ​മ്മ​ദ് (സ്നേ​ഹ​തീ​രം), ഏ​റ്റ​വും മി​ക​ച്ച ന​ടി​യാ​യി ബീ​ന സെ​ലി​ൻ (അ​മ്മ​യ്ക്കൊ​പ്പം), ഏ​റ്റ​വും മി​ക​ച്ച ന​ട·ാ​രാ​യി ഷം​സു​ദീ​ൻ മാ​ളി​യേ​ക്ക​ൽ, ഷാ​ന​വാ​സ് പു​ല്ല​ൻ​കോ​ട് (സ്നേ​ഹ​തീ​രം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ​മാ​യാ​ണ് സൗ​ദി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഹ്ര​സ്വ ച​ല​ച്ചി​ത്ര രം​ഗ​ത്ത് ഇ​ത്ത​ര​മൊ​രു അ​വാ​ർ​ഡ് നൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ എ​ൽ​ഇ​ഡി സ്ക്രീ​നി​ലാ​യി​രു​ന്നു ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും. സം​ഘ​ട​നാ മി​ക​വ് പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കി.

എ​യ​ർ ഇ​ന്ത്യ റീ​ജ​ണ​ൽ മാ​നേ​ജ​ർ മ​രി​യ​പ്പ​ൻ ച​ട​ങ്ങു ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച ഷോ​ർ​ട് ഫി​ലി​മു​ക​ൾ ഇ​നി​യും പി​റ​വി​യെ​ടു​ക്കാ​ൻ ഇ​ത്ത​രം ഫെ​സ്റ്റി​വ​ൽ​സ് അ​വ​സ​ര​മൊ​രു​ക്ക​ട്ടെ എ​ന്ന​ദ്ദേ​ഹം ആ​ശം​സി​ച്ചു. ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ, പ്ര​സി​ഡ​ണ്ട് ബാ​ല​കൃ​ഷ്ണ​ൻ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷ​ക്കീ​ല ടീ​ച്ച​ർ, ഉ​ബൈ​ദ് എ​ട​വ​ണ്ണ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, രാ​ജ​ൻ നി​ല​ന്പൂ​ർ, സ​ത്താ​ർ കാ​യ​കു​ളം, ജ​ലീ​ൽ ആ​ല​പ്പു​ഴ, പ്ര​തീ​ന ജ​യ്ജി​ത്ത്, സു​ബി സ​ജി​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

ഓ​രോ അ​വാ​ർ​ഡി​നും മൂ​ന്ന് നോ​മി​നേ​ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും അ​തി​ൽ നി​ന്നും വി​ശി​ഷ്ട​തി​ഥി​ക​ൾ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ സി​നി​മ​യേ​യും വ്യ​ക്തി​ക​ളേ​യും പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ, വി ​ജെ ന​സ്രു​ദീ​ൻ, സു​ലൈ​മാ​ൻ ഉൗ​ര​കം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ര​വീ​ന്ദ്ര​ൻ, ഷൈ​ജു ചെ​ന്പൂ​ര്, പ്ര​മോ​ദ് ത​ട്ട​കം, ഷ​കീ​ല വ​ഹാ​ബ്, വി​നോ​ദ് പ​യ്യ​ന്നൂ​ർ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. നാ​ട്ടി​ലെ സം​വി​ധാ​യ​ക​രാ​യ റ​ജി നാ​യ​ർ, സു​ജി​ത് കോ​ഴി​ക്കോ​ട്, രാ​ജീ​വ​ൻ മ​മ്മി​ളി എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ. പ്ര​വാ​സി​ക​ൾ നി​ർ​മ്മി​ച്ച 14 ഷോ​ർ​ട് ഫി​ലി​മു​ക​ളി​ൽ നി​ന്നും 8 ഷോ​ർ​ട് ഫി​ലി​മു​ക​ളാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

രാ​ജേ​ന്ദ്ര​ൻ നാ​യ​രെ കു​റി​ച്ചു​ള്ള വീ​ഡി​യോ പ്രൊ​ഫൈ​ലും ജൂ​റി അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും വീ​ഡി​യോ​വ​ഴി പ്ര​ദ​ർ​ശി​പ്പി​ച്ചു. ര​വി റാ​ഫി നി​ർ​മ്മി​ച്ച ചെ​ങ്കൊ​ടി എ​ന്ന ആ​ൽ​ബ​വും വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഫെ​സ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

ജ​രീ​ർ മെ​ഡി​ക്ക​ൽ സെ​ൻ​ഡ​റി​നും ഗോ​പ​ൻ കൊ​ല്ലം സ​ജി​ൻ എ​ന്നി​വ​ർ​ക്കും വി​പ്ല​വ ഗാ​ന​ത്തി​ന്‍റെ ആ​ൽ​ബം ഒ​രു​ക്കി​യ ര​വി റ​ഫീ​ക്കും സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ആ​ങ്ക​റിം​ഗ് സ​ജി​ൻ നി​ർ​വ​ഹി​ച്ചു. കു​മ്മി​ൾ സു​ധീ​ർ സ്വാ​ഗ​ത​വും സു​രേ​ഷ് സോ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: കു​മ്മി​ൾ സു​ധീ​ർ