സ​മാ​ജം സ​മ്മ​ർ​ക്യാ​ന്പ് ജൂ​ലൈ 11 മു​ത​ൽ
Monday, July 8, 2019 10:59 PM IST
ദു​ബാ​യ്: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ഇ​നി മു​ത​ൽ വേ​ന​ൽ​ക്കു​രു​ന്നു​ക​ളു​ടെ ച​ങ്ങാ​തി​ക്കൂ​ട്ടം. ജൂ​ലൈ 11 മു​ത​ൽ ച​ങ്ങാ​തി​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ​ക്യാ​ന്പി​ന് തു​ട​ക്ക​മാ​വു​ക​യാ​ണ്.

15 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പ് ഡ​യ​റ​ക്ട​റാ​യി, 30 വ​ർ​ഷ​മാ​യി കി​ഡ്സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ല​ക്സ് താ​ളു​പാ​ട​ത്ത് കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തു​ന്നു. അ​ധ്യാ​പ​നം, ച​വി​ട്ട് നാ​ട​ക പ​രി​ശീ​ല​നം, നെ​ഹ്റു യു​വ​കേ​ന്ദ്ര ട്രെ​യി​നിം​ഗ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്, ഇ​ത്ത​വ​ണ​ത്തെ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ക​ലാ​നു​സൃ​ത​മാ​യ ചി​ന്ത​ക​ളും മൂ​ല്യ​ങ്ങ​ളും പ​ഠി​പ്പി​ക്കു​വാ​നും, നാ​ടി​നെ കു​റി​ച്ചും കേ​ര​ള​പ്പെ​രു​മ​യെ കു​റി​ച്ചും മ​റ്റു​മെ​ല്ലാം ക​ളി​ക​ളി​ലൂ​ടെ​യും പാ​ട്ടു​ക​ളി​ലൂ​ടെ​യും പ​ക​ർ​ന്ന് ന​ൽ​കു​വാ​നും ക​ഴി​യു​മെ​ന്നും സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​ബു വ​ർ​ഗീ​സ് വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

2019 ജൂ​ലൈ 11 മു​ത​ൽ 26 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പ് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ആ​രം​ഭി​ച്ച് 8.30 ന് ​അ​വ​സാ​നി​ക്കും. കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഡ​യ​റി​ക​ൾ, യൂ​ണി​ഫോം, ബാ​ഡ്ജു​ക​ൾ എ​ന്നി​വ​യെ​ല്ലാം ക്ര​മീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​തി​നാ​വ​ശ്യ​മാ​യ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്ക് 150 ദി​ർ​ഹ​വും അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ർ​ക്ക് 200 ദ​ർ​ഹ​വു​മാ​യി​രി​ക്കും. യാ​ത്രാ​സൗ​ക​ര്യം മു​സ​ഫ​യി​ലു​ള്ള​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും, ബ​നി​യാ​സ്, ഷ​ഹാ​മ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​മാ​ജ​ത്തി​ന്‍റെ വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 02 5537600 എ​ന്ന ന​ന്പ​റി​ൽ സ​മാ​ജം ഓ​ഫീ​സു​മാ​യോ 050 7217406 (ഷാ​ജി​കു​മാ​ർ എ​സ്.​എ) 050 1893090 (സ​ലീം ചി​റ​ക്ക​ൽ), എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള