സാ​ര​ഥി കു​വൈ​റ്റ് കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "നേ​തൃ​ത്വ സ​മ്മേ​ള​നം​' സം​ഘ​ടി​പ്പി​ച്ചു
Wednesday, July 10, 2019 12:29 AM IST
കു​വൈ​ത്ത്: ച​രി​ത്ര​ബോ​ധ​വും ആ​ത്മാ​ർ​ത്ഥ​ത​യും അ​ച്ച​ട​ക്ക​വു​മു​ള്ള ഒ​രു നേ​തൃ​നി​ര​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട LEADERS MEET 2019 ൽ ​സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ. ​സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ​കെ.​വി. സു​ഗു​ണ​ൻ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, അ​ഡ്വ. ശ​ശി​ധ​ര​പ​ണി​ക്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​നാ​പ​ര​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ട്കാ​ല​ത്തെ സാ​ര​ഥി കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും, നേ​താ​ക്ക​ളെ​യും കു​റി​ച്ചു​ള്ള GLORIOUS PAST OF SARADHI എ​ന്ന വീ​ഡി​യോ പ്ര​ദ​ർ​ശ​നം പു​തു​ത​ല​മു​റ അം​ഗ​ങ്ങ​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി.

ലീ​ഡ​ർ​ഷി​പ്പി​നെ കു​റി​ച്ച് സ​ന്തോ​ഷ്കു​മാ​ർ ഷേ​ണാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി കെ.​ആ​ർ സാ​ര​ഥി​യു​ടെ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി വി​ശ​ദീ​ക​രി​ക്കു​ക​യും, സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ട്ര​ഷ​റ​ർ ബി​ജു സി.​വി, മു​ൻ ട്ര​ഷ​റ​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യു​മു​ണ്ടാ​യി.

സാ​ര​ഥി​യു​ടെ​യും, സാ​ര​ഥി ട്ര​സ്റ്റി​ന്‍റെ​യും മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ, നി​ല​വി​ലെ കേ​ന്ദ്ര ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നി​റ സാ​ന്നി​ധ്യ​ത്താ​ൽ ലീ​ഡേ​ഴ്സ് മീ​റ്റ് ശ്രേ​ദ്ധേ​യ​മാ​യി. സാ​ര​ഥി സെ​ക്ര​ട്ട​റി ദീ​പു, ജോ. ​ട്ര​ഷ​റ​ർ​മാ​രാ​യ സു​നി​ൽ അ​ടു​ത്തി​ല, ഷി​ബു രാ​ജ​ൻ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ്, ര​മേ​ശ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ലീ​ഡേ​ഴ്സ്മീ​റ്റ് കോ​ർ​ഡി​നേ​റ്റ് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ