വ​യ​ലാ​ർ രാ​മ​വ​ർ​മ്മ പ്ര​വാ​സി സാ​ഹി​ത്യ പു​ര​സ്കാ​രം സോ​ഹ​ൻ റോ​യി​ക്ക്
Thursday, July 11, 2019 11:43 PM IST
തി​രു​വ​ന​ന്ത​പു​രം : വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സാ​സ്കാ​രി​ക വേ​ദി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വാ​സി സാ​ഹി​ത്യ പു​ര​സ്കാ​രം ഏ​രീ​സ് ഗ്രൂ​പ്പ് സി​ഇ​ഒ​യും ക​വി​യു​മാ​യ സോ​ഹ​ൻ റോ​യി​ക്ക്. പ്ര​വാ​സി മേ​ഖ​ല​യി​ൽ സോ​ഹ​ൻ റോ​യ് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​മെ​ന്ന് വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ച​ന്ദ്രി​ക​യും സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​നും അ​റി​യി​ച്ചു.

ജൂ​ലൈ 18 മു​ത​ൽ 24 വ​രെ തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം വ​യ​ലാ​ർ ന​ഗ​റി​ൽ ന​ട​ക്കു​ന്ന വ​യ​ലാ​ർ സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തേ​ട​നു​ബ​ന്ധി​ച്ച് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. 19നു ​ന​ട​ക്കു​ന്ന പ്ര​വാ​സി സം​ഗ​മ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ക്കും. വ​യ​ലാ​ർ രാ​മ​വ​ർ​മ്മ​യു​ടെ സ്മ​ര​ണാ​ർ​ത്ഥം വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ൾ​ക്കാ​ണ് വ​ർ​ഷം തോ​റും പു​ര​സ്കാ​രം ന​ൽ​കി​വ​രു​ന്ന​ത്.

മ​റൈ​ൻ, വി​നോ​ദം, മാ​ധ്യ​മം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 16 രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 50 ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ്യ​വ​സാ​യ ശൃം​ഖ​ല​യാ​ണ് ഏ​രീ​സ് ഗ്രൂ​പ്പി​ന്േ‍​റ​ത്. 1998ൽ ​സോ​ഹ​ൻ റോ​യ് തു​ട​ക്ക​മി​ട്ട ഏ​രീ​സ് ഗ്രൂ​പ്പ് ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​വ​ൽ ആ​ർ​കി​ടെ​ക്ച​ർ ക​ണ്‍​സ​ൽ​ട്ട​ൻ​സി​യാ​ണ്. അ​റ​ബ് ലോ​ക​ത്ത് ഏ​റ്റ​വും സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ശ​ക്ത​രാ​യ ഇ​ന്ത്യ​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ബ്സ് മാ​സി​ക​യു​ടെ പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും സോ​ഹ​ൻ റോ​യ് ഇ​ടം നേ​ടി​യി​രു​ന്നു. വി​ഖ്യാ​ത​മാ​യ ഓ​സ്കാ​ർ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര​വ​ധി സി​നി​മ​ക​ളു​ടേ​യും ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടേ​യും രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ച​തും സോ​ഹ​ൻ റോ​യ് ആ​ണ്.