പി.​എ. റ​ഹ്മാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Friday, July 12, 2019 11:00 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​വും മി​ഡി​ൽ ഈ​സ്റ്റ് ച​ന്ദ്രി​ക ഡ​യ​റ​ക്ട​റു​മാ​യ പ്ര​മു​ഖ വ്യ​വ​സാ​യി​യും പാ​ർ​കോ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പി.​എ. റ​ഹ്മാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സൈ​ദാ​ലി ബ​ത്തേ​രി​യു​ടെ ഖി​റാ​അ​ത്തോ​ടെ അ​ബാ​സി​യ കെ​എം​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എം​സി​സി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ഹ​മൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎം​സി​സി സം​സ്ഥാ​ന ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ പി.​എ. റ​ഹ്മാ​ൻ സാ​ഹി​ബി​ന്‍റെ ജീ​വി​ത​യാ​ത്ര​യെ കു​റി​ച്ചു​ള്ള അ​നു​ശോ​ച​ന പ്ര​മേ​യം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫു​ഹാ​ദ് സു​ലൈ​മാ​ൻ അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്രെ​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര, മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി അ​ബ്ദു​റ​ഹ്മാ​ൻ, മ​റ്റു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, സു​ബൈ​ർ​പാ​റ​ക്ക​ട​വ്, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ടി.​ടി.​ഷം​സു, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ്, കാ​സ​ർ​കോ​ഡ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി അ​ബ്ദു ക​ട​വ​ത്തു, ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നീ​ർ അ​രി​യി​ൽ, സെ​ക്ര​ട്ട​റി ഷ​മീ​ദ് മ​മ്മാ​ക്കു​ന്നു, കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. മൂ​സ, വേ​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ, ക​ല്യാ​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ക​രി​യ, കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ സു​ലൈ​മാ​ൻ, ട്ര​ഷ​റ​ർ ബ​ഷീ​ർ ക​ട​വ​ത്തൂ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കെ.​ടി.​പി. അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ഥ​ന​യും ന​ട​ന്നു. കെ.​എം​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ മൂ​പ്പ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ