കുവൈത്ത് കെഎംസിസി സെക്യൂരിറ്റി സ്കീം വിതരണം ജൂലൈ 17 ന്
Monday, July 15, 2019 8:09 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ അഞ്ച് പേരുടെ കുടുംബംങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം കണ്ണൂർ ബാഫഖി തങ്ങൾ സ്മാരക സൗധത്തിലെ ഇ.അഹമ്മദ് സാഹിബ് ഹാളിൽ ജൂലൈ 17 ന് (ബുധൻ) നടക്കും.

രാവിലെ 10 ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് 5 ലക്ഷം രൂപ വിതരണം ചെയ്യും.

പരിപാടിയുടെ ഒരുക്കങ്ങൾ കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ ഭാരവാഹികളായ ഫുആദ് സുലൈമാൻ, ഷുഐബ് ചെമ്പിലോട്, ഹസൻ കുപ്പം, കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

പരിപാടിയിൽ മുസ് ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി.അഹമ്മദലി, വി.കെ.അബ്ദുൾഖാദിർ മൗലവി, പി.എം.എ.സലാം, അബ്ദുറഹ്മാൻ കല്ലായി, മുസ് ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് എം.സി.ഖമറുദ്ദീൻ, കണ്ണൂർ ജില്ലാ പ്രസിഡന്‍റ് പി.കുഞ്ഞിമുഹമ്മദ്, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹിമാൻ, കുവൈത്ത് കെഎംസിസി മുൻ പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹ്മാൻ, കുവൈത്ത് കെഎംസിസി. ട്രഷറർ എം.ആർ.നാസർ, അബൂട്ടി മാസ്റ്റർ ശിവപുരം തുടങ്ങി കെഎംസിസി യുടേയും മുസ് ലിം ലീഗിന്‍റേയും പ്രമുഖ ജില്ലാ, മണ്ഡലം നേതാക്കളും ചടങ്ങിൽ സംബന്ധിക്കുമെന്ന് കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് എൻ.കെ.ഖാലിദ് ഹാജിയും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും അറിയിച്ചു.

വിവരങ്ങൾക്ക് :+91-9961660031, +91-9946664444, +91-7034051010

റിപ്പോർട്ട്: സലിം കോട്ടയിൽ