ത്രി​ദ്വി​ന ഗ​ൾ​ഫ് മാ​ർ​ത്തോ​മ്മാ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് അ​ബു​ദാ​ബി​യി​ൽ
Wednesday, August 7, 2019 10:40 PM IST
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ആ​തി​ഥ്യ​മ​രു​ളു​ന്ന ഇ​രു​പ​താ​മ​ത് ത്രി​ദ്വി​ന ഗ​ൾ​ഫ് മാ​ർ​ത്തോ​മ്മാ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് 10 മു​ത​ൽ 12 വ​രെ മു​സ​ഫ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ 18 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ലേ​റെ യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

10ന് ​രാ​വി​ലെ 9.30നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ യു​എ​ഇ സ​ഹി​ഷ്ണ​ത വ​കു​പ്പ് മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക്ക് അ​ൽ ന​ഹ്യാ​ൻ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ക്കും. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്ട്ടാ​വ് ഷെ​യ്ഖ് അ​ലി അ​ൽ ഹാ​ഷ്മി, യു​വ​ജ​ന​സ​ഖ്യം കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ർ തീ​ത്തോ​സ് , ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി, ഗ​ൾ​ഫ് മേ​ഖ​ല ആം​ഗ്ലി​ക്ക​ൻ ബി​ഷ​പ്പ് മൈ​ക്കി​ൾ അ​ഗ​സ്റ്റി​ൻ, യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ റ​വ. ബി​ജു സി​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​ക​ർ​മ്മ​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​രു​ഭൂ​മി​യു​ടെ സു​വി​ശേ​ഷം എ​ന്ന മു​ഖ്യ ചി​ന്ത​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മൂ​ന്നു ദി​വ​സം ന​ട​ക്കു​ന്ന വി​വി​ധ ക്ലാ​സു​ക​ൾ​ക്കു പ​ദ്മ​ശ്രീ സു​നി​ത കൃ​ഷ്ണ​ൻ, റ​വ. മോ​ത്തി വ​ർ​ക്കി, ജോ​സ​ഫ് അ​ന്ന​ക്കു​ട്ടി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. യു​എ​ഇ​യി​ലെ സാ​മൂ​ഹ്യ രം​ഗ​ത്ത് നി​സ്തു​ല സേ​വ​നം ന​ൽ​കു​ന്ന വ്യ​ക്തി​ക​ളെ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കാ​യി കി​ഡ്സ് കോ​ണ്‍​ഫ​റ​ൻ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു .

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ റ​വ. ബി​ജു സി.​പി. , ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബോ​ബി ജേ​ക്ക​ബ്, ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ ഡെ​ന്നി കെ ​ജോ​ർ​ജ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സു​നി​ൽ ജോ​ണ്‍ സാ​മു​വേ​ൽ, മീ​ഡി​യ ക​ണ്‍​വീ​ന​ർ നി​ബു സാം ​ഫി​ലി​പ്പ്, സ​ഖ്യം സെ​ക്ര​ട്ട​റി ജെ​റി​ൻ കു​ര്യ​ൻ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ഷി​ജി​ൻ പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള