സ്പാര്‍ക്സ് എഫ്സി ജേഴ്സി പ്രകാശനം ചെയ്തു
Tuesday, August 13, 2019 7:26 PM IST
കുവൈത്ത് സിറ്റി: സ്പാര്‍ക്സ് എഫ്സി ജേഴ്സി പ്രകാശനം ചെയ്തു. സാല്‍മിയ ഹാര്‍മണി ഹാളില്‍ നടന്ന ചടങ്ങിൽ യുനിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള ഗ്രാന്‍ഡ്‌ റീജണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരിക്ക് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.

സ്പാര്‍ക്സ് പ്രസിഡന്‍റ് നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേഫാക് ഉപദേശക സമിതി ചെയര്‍മാന്‍ ആഷിഖ് ഖാദിരി , കേഫാക് പ്രതിനിധികളായ ഷബീര്‍ , തോമസ്‌ അവറാച്ചന്‍ , കിഫ് പ്രസിഡന്‍റ് ഡറിക്ക് ഗമന്‍റ്സ് എന്നിവര്‍ സംബന്ധിച്ചു. ക്ലബ്‌ മാനേജര്‍ സമീര്‍ നസ്രി സ്വാഗതവും സമിയുള്ള നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ