ബ​ഹ​റി​ൻ എ​സ്​കെഎസ്എ​സ്എ​ഫ് സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Tuesday, August 20, 2019 12:06 AM IST
മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ​റി​ൻ എ​സ്​കെഎസ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര​ദി​ന സം​ഗ​മം ത്രി​വ​ർ​ണാ​ല​ങ്കാ​ര​ങ്ങ​ൾ കൊ​ണ്ടും വി​ഷ​യ വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

സ്വാ​ത​ന്ത്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്​കെഎസ്എ​സ്എ​ഫ് കേ​ന്ദ്ര ക​മ്മ​റ്റി ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി സം​ഘ​ടി​പ്പി​ച്ച ഫ്രീ​ഡം സ്ക്വ​യ​ർ പ​രി​പാ​ടി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​മാ​യാ​ണ് ബ​ഹ​റി​ൻ എ​ന്ന പേ​രി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ സ​മ​സ്ത ബ​ഹ​റി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ്വ​രാ​ജ്യ സ്നേ​ഹം മു​സ് ലി​മി​ന് വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഏ​തൊ​രാ​ളും ജ​നി​ച്ചു വ​ള​ർ​ന്ന മ​ണ്ണി​ന് പ​വി​ത്ര​ത​യു​ണ്ടെ​ന്ന് തി​രു​വ​ച​നം പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. അ​ത് ഉ​ൾ​ക്കൊ​ണ്ട​വ​രാ​ണ് ഇ​ന്ത്യ​ൻ മു​സ്ലിം​ക​ളു​മെ​ന്ന​തി​നാ​ൽ സ്വ​രാ​ജ്യ സ്നേ​ഹം മു​സ്ലി​മി​ന്‍റെ ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്ന​താ​ണെ​ന്നും ത​ങ്ങ​ൾ ഹ​ദീ​സ് വ​ച​ന​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് ഉ​ദ്ബോ​ധി​പ്പി​ച്ചു.

എ​സ്​കെഎസ്എ​സ്എ​ഫ് ബ​ഹ​റി​ൻ ട്ര​ഷ​റ​ർ സ​ജീ​ർ പ​ന്ത​ക്ക​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
രാ​ഷ്ട്ര​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ പൂ​ർ​വ്വി​ക​ർ കാ​ണി​ച്ച വ​ഴി​യി​ൽ ഞ​ങ്ങ​ളു​മു​ണ്ടാ​വു​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ധ്വം​സ​ക ശ​ക്തി​ക​ളെ എ​തി​ർ​ത്ത് തോ​ൽ​പി​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ കൈ​ക​ൾ മു​ന്നോ​ട്ടു നി​വ​ർ​ത്തി പ്ര​തി​ജ്ഞ പു​തു​ക്കി.

എ​സ്​കെഎസ്എ​സ്എ​ഫ് ബ​ഹറിൻ പ്ര​സി​ഡ​ന്‍റ് റ​ബീ​അ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം കൈ​മാ​റി. ച​ട​ങ്ങി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ കോ​ഡി​നേ​റ്റ​ർ അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ​സ് എം ​അ​ബ്ദു​ൽ വാ​ഹി​ദ്, കെ ​എ​ൻ എ​സ് മൗ​ല​വി തി​രു​വ​ന്പാ​ടി റെ​യ്ഞ്ച് പ്ര​സി​ഡ​ന്‍റ് ഹം​സ അ​ൻ​വ​രി മോ​ളൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.