രാ​ജ്യ ത​ല​സ്ഥാ​ന​ത്തും ഐ​എം​സി​സി കു​വൈ​ത്തി​ന്‍റെ കൈ​താ​ങ്ങ്
Tuesday, August 20, 2019 12:14 AM IST
കു​വൈ​ത്ത്: ഐ​എം​സി​സി കു​വൈ​ത്ത് ക​മ്മി​റ്റി ഡ​ൽ​ഹി ഐ​എ​ൻ​എ​ൽ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​ൽ​ഹി​യി​ൽ ര​ണ്ടാം വ​ർ​ഷ​വും തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ഉ​ത​കു​ന്ന രീ​തി​യി​ൽ അ​ന്പ​ത് തു​ന്ന​ൽ മെ​ഷീ​നു​ക​ൾ , ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് ്രെ​ടെ​സൈ​ക്കി​ൾ, മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഹ​രി​യാ​ന കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​ക്യു​ൻ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചു ഒ​രു തു​ന്ന​ൽ യൂ​ണി​റ്റി​നു​ള്ള സ​ഹാ​യ​വും വി​ത​ര​ണം ന​ട​ത്തി. ഓ​ൾ ഇ​ന്ത്യ മ​ജ്ലി​സെ മു​ശാ​വ​റ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ​എ​ൻ​എ​ൽ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​സി​സി ജി​സി​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​നാ​യി. ഇ​ന്ദി​രാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ബ​ഷീ​ർ അ​ഹ​മ്മ​ദ് , ഐ ​എ​ൻ എ​ൽ അ​ജി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ ഹു​സൈ​ൻ, ഡ​ൽ​ഹി ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ലി സാ​ബ്, ഹ​രി​യാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ ​തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് റാ​ഫി ഖാ​ൻ സ്വാ​ഗ​ത​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​വും എം​എം​സി​സി കു​വൈ​റ്റ് ക​മ്മി​റ്റി ഡ​ൽ​ഹി​യി​ൽ തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ഇ​ക്ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ ഐ ​എം സി ​സി ജി ​സി സി ​ക​മ്മി​റ്റി ഉ​ത്ത​രേ​ന്ത്യ​യി​ലെ നാ​ല് സം​സ്ഥാ​ങ്ങ​ളി​ലാ​യി ആ​യി​രം റ​മ​ദാ​ൻ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ