ബാ​ല​വേ​ദി കു​വൈ​റ്റ് സ്വാ​ത്യ്ര​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 20, 2019 12:18 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് നാ​ലു മേ​ഖ​ല​ക​ളി​ലും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. നാ​ലു മേ​ഖ​ല​ക​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മേ​ള​ന​ങ്ങ​ളും മ​ത്സ​ര​പ​രി​പാ​ടി​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. നാ​ല് മേ​ഖ​ല​ക​ളി​ലും മേ​ഖ​ല മാ​തൃ​ഭാ​ഷ സ​മി​തി​യു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന സ്വാ​ത​ന്ത്യ്ര​ദി​ന പ​രി​പാ​ടി മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ അം​ഗം ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ച്ചു​ള്ള കു​റി​പ്പ് കു​മാ​രി അ​ലീ​ന റോ​ബ​ർ​ട്ടും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം മാ​സ്റ്റ​ർ അ​ദ്വൈ​തും വാ​യി​ച്ചു. ബാ​ല​വേ​ദി കു​വൈ​റ്റ് അ​ബാ​സി​യ പ്ര​സി​ഡ​ന്‍റ് ഡെ​നീ​സ് സാ​മു​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ല​ള​ന​ത്തി​ൽ ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​കെ സൈ​ജു, മേ​ഖ​ല സെ​ക്ര​ട്ട​റി ശൈ​മേ​ഷ്, ബാ​ല​വേ​ദി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജോ​സ​ഫ് പ​ണി​ക്ക​ർ, ബാ​ല​വേ​ദി മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സ്ക്ക​റി​യ ജോ​ണ്‍ ബാ​ല​വേ​ദി കു​വൈ​റ്റ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി കു​മാ​രി അ​ഭി​രാ​മി അ​ജി​ത്ത്, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി ക്ല​ബ് സെ​ക്ര​ട്ട​റി കു​മാ​രി മാ​ർ​വ​ൽ ജെ​റാ​ൾ​ഡ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ മാ​സ്റ്റ​ർ ആ​ൽ​വി​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗം, ദേ​ശ​ഭ​ക്തി​ഗാ​നം, പ്ര​ച്ഛ​ന്ന വേ​ഷം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

സാ​ൽ​മി​യ മേ​ഖ​ല​യി​ൽ ക​ല സെ​ന്‍റ​റി​ൽ ’മ​ഞ്ചാ​ടി മ​ണി​ക​ൾ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി പ​രി​പാ​ടി ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​കെ സൈ​ജു ഉ​ൽ​ഘാ​ട​നം ചെ​യ്തു. ബാ​ല​വേ​ദി സാ​ൽ​മി​യ മേ​ഖ​ല ട്ര​ഷ​റ​ർ കു​മാ​രി അ​ഞ്ജ​ലി രാ​ജു സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ, കു​മാ​രി ധ​നു​ശ്രീ അ​നു​ശോ​ച​ന കു​റി​പ്പും, കു​മാ​രി അ​ലീ​റ്റ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​വും അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ ​സ​ജി ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സാ​ൽ​മി​യ മേ​ഖ​ല പ്ര​സി​ഡ​ണ്ട് പ്ര​ജീ​ഷ്, ബാ​ല​വേ​ദി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി അം​ഗം ജോ​ർ​ജ് തൈ​മ​ണ്ണി​ൽ, മാ​തൃ​ഭാ​ഷ ക​ണ്‍​വീ​ന​ർ അ​നീ​ഷ് ക​ല്ലു​ങ്ക​ൽ, മാ​തൃ​ഭാ​ഷ സാ​ൽ​മി​യ മേ​ഖ​ല ക​ണ്‍​വീ​ന​ർ ശ​ര​ത് ച​ന്ദ്ര​ൻ , പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഭാ​ഗ്യ​നാ​ഥ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബാ​ല​വേ​ദി സാ​ൽ​മി​യ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ണ്ട് ഡാ​നി ജോ​ർ​ജ് ച​ട​ങ്ങി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കു​മാ​രി ഹെ​ല​ൻ, കു​മാ​രി ധ​നു​ശ്രീ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​ബു​ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ ബാ​ല​വേ​ദി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ൻ​വി ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്വ​ത​ന്ത്ര ദി​നാ​ഘോ​ഷം പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ അ​ജി​ത്കു​മാ​ർ ഉ​ദ​ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മാ ഗാ​ന്ധി ബാ​ല​വേ​ദി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ ബോ​ബി ജോ​ണ്‍ സ്വ​ത​ന്ത്ര ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. ക​ല കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ബാ​ല​വേ​ദി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​ൻ സോ​മ​രാ​ജ്, ബാ​ല​വേ​ദി മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ടാ​ബ്ലോ, പ്ര​ച്ഛ​ന്ന വേ​ഷം, കേ​ട്ടെ​ഴു​ത് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. ച​ട​ങ്ങി​ന് ബാ​ല​വേ​ദി അ​ബു​ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ദേ​വി​ക സ്വാ​ഗ​ത​വും ആ​ഡോ​ണ പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന ബാ​ല​വേ​ദി കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല സ്വാ​ത​ന്ത്ര്യ ദി​നാ​ഘ​ഓ​ഷം ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​വേ​ദി കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ർ ഋ​ഷി പ്ര​സീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​സ്റ്റ​ർ അ​ഭി​രാം അ​നൂ​പ് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് മ​ങ്ങാ​ട്ട്, ബാ​ല​വേ​ദി കു​വൈ​റ്റ് കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം രെ​ഹി​ൽ കെ ​മോ​ഹ​ൻ​ദാ​സ്, ബാ​ല​വേ​ദി കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ ജ്യോ​തി​ഷ് പി​ജി, മാ​തൃ​ഭാ​ഷ സ​മി​തി മേ​ഖ​ല ക​ണ്‍​വീ​ന​ർ ര​വീ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ബാ​ല​വേ​ദി കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി കു​മാ​രി ആ​ൻ​സി​ലി തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ച പ​രി​പാ​ടി​ക്ക് മാ​സ്റ്റ​ർ ഋ​ദ്വൈ​ത് ഗോ​പീ​ദാ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗം, കേ​ട്ടെ​ഴു​ത്ത്, പ​ത്ര​വാ​യ​ന, പ്ര​ച്ഛ​ന്ന വേ​ഷം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ