കോ​ർ​പ്പ​റേ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു: കേ​ളി സെ​മി​നാ​ർ
Tuesday, August 20, 2019 11:39 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്ധ​മാ​ധ്യ​മ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​വും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച​യി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ർ​മ്മി​ത പൊ​തു​ബോ​ധ​ത്തി​ന് സു​പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും അ​ത് ജ​ന​കീ​യ​മ​ല്ലെ​ന്നും സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച കേ​ളി സു​ലൈ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​കൂ​ല​മാ​യ പൊ​തു​ബോ​ധം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ളെ​യാ​ണ് നി​ഷേ​ധി​ക്കു​ന്ന​തെ​ന്ന് സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​ത്ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ കേ​ളി കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി. ​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ മോ​ഡ​റേ​റ്റ​റാ​യി. സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം ബി​ജു താ​യം​ബ​ത്ത് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​യി​ൽ ന്യൂ ​ഏ​ജ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്, കേ​ളി സെ​ക്ര​ട്ട​റി ഷൌ​ക്ക​ത്ത് നി​ല​ന്പൂ​ർ, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി അം​ഗം സ​തീ​ഷ്കു​മാ​ർ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ അ​നി​രു​ദ്ധ​ൻ, സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ച​ന്ദ്ര​ൻ, വി​ന​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​പി സ​ജി​ത്ത് മോ​ഡ​റേ​റ്റ​റെ ക്ഷ​ണി​ച്ച ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക​വി​ഭാ​ഗം ചെ​യ​ർ​മാ​ൻ മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​ത​വും സി​ജി​ൻ കൂ​വ​ള്ളൂ​ർ ഉ​പ​സം​ഹാ​ര​വും ജോ​യി​ൻ​റ് ക​ണ്‍​വീ​ന​ർ സ​തീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.