കുവൈത്ത്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യൻ കോണ്ഗ്രിഗേഷൻ (കെറ്റിഎംസിസി ) ടാലന്റെ ടെസ്റ്റ് ഓഗസ്റ്റ് 31 ശനിയാഴ്ച 8 മുതൽ 2 വരെ നടത്തുന്നു.കുവൈത്തിലെ ആദ്യ മലയാളി ്രെകെസ്തവ കൂട്ടായ്മയുടെ നാലാമത് ടാലന്റെ പരിശോധന മത്സരമാണിത്. മാർത്തോമ്മ, സിഎസ് ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കൊസ്ത് സഭകളിലെ 25 ചർച്ചുകളിൽ നിന്നും 500 പരം മത്സരാർത്ഥികൾ വ്യത്യസ്ത വേദിയിലൂടെ മത്സരിക്കുന്നു.
സംഗീതം, സമൂഹ ഗാനം,പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ഡ്രോയിംഗ്,
തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. കൂടാതെ മത്സരദിനത്തിനെ ആസ്പദമാക്കി ഒരു പത്ര പ്രസിദ്ധീകരണ മത്സരവും നടത്തും.
വയസ്സിന്റെ അടിസ്ഥാനത്തിൽ 3 ഗ്രൂപ്പുകളായി തിരച്ചിട്ടുണ്ട്. പരിചയ സന്പന്നരായ വിധികർത്താക്കൾ ആണ് വിധി നിർണയിക്കുന്നത്. ഹാർവ്വസ്റ്റ് റ്റിവി തൽസമയ സംപ്രേക്ഷണം ചെയ്യും.
കേരള പബ്ലിക്ക് സർവീസ് (പിഎസ് സി) മെന്പർ ഡോ. ജിനു സ്കറിയാ ഉമ്മൻ,ഹാർവ്വസ്റ്റ് ഠ. ഢ ഡയറക്റ്റർ ബിബി ജോർജ്ജ് ചാക്കോ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നു. താലന്ത് ആഘോഷങ്ങൾ എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് ഉദ്ഘാടനം ചെയ്യും.
റോയി കെ.യോഹന്നാൻ (ജനറൽ കോഡിനേറ്റർ) സജു തോമസ്സ് (ജോയിന്റ് കോഡിനേറ്റർ) ജിജി തോമസ് മങ്ങാട് ( പ്രോഗ്രാം കോഡിനേറ്റർ), അജോഷ് മാത്യു (സെക്രട്ടറി) ജോണ്‍ എം. ജോണ്‍ (പ്രസിഡന്റ്റ് ) സാം ഏബ്രഹാം (ട്രഷറാർ) എന്നിവർ അടങ്ങുന്ന 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ