മെ​ഡ്കോ യാ​ത്ര​യ​പ്പും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Monday, September 16, 2019 10:54 PM IST
റി​യാ​ദ്: മാ​സ് എ​ക്സ്പാ​റ്റ് ഡെ​വ​ല​പ്മെ​ന്‍റ് ക​ന്പ​നി (മെ​ഡ്കോ) അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു യാ​ത്ര​യ​പ്പും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും ഈ ​വ​ർ​ഷ​വും ക​ന്പ​നി​ക്ക് ലാ​ഭ​വി​ഹി​ത​ത്തി​ൽ വ​ൻ വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ച​ട​ങ്ങി​ൽ മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ബി​സി​ന​സ് സം​രം​ഭ​ക​നു​മാ​യ ഷാ​ന​വാ​സ് മ​ഞ്ച​റ(​ദ​മാം) സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​യ്ദു വ​ലി​യ​പ​റ​ന്പ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മെ​ഡ്കോ ചെ​യ​ർ​മാ​ൻ മൂ​സ​ക്കു​ട്ടി നെ​ല്ലി​ക്കാ​പ​റ​ന്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​റീ​ഷ് നെ​ല്ലി​ക്കാ​പ​റ​ന്പ് പ​ദ്ധ​തി അ​വ​ലോ​ക​നം വി​ശ​ദീ​ക​രി​ച്ചു.​ച​ട​ങ്ങി​ൽ വ​ച്ചു പു​തി​യ ഷെ​യ​റു​ക​ൾ ക​ന്പ​നി സ്വീ​ക​രി​ച്ചു. ഷ​ബീ​ർ മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും, എ.​പി.​മു​ഹ​മ്മ​ദ് പ്രാ​ർ​ത്ഥ​ന​യും നി​ർ​വ്വ​ഹി​ച്ചു, ഷം​സു കാ​രാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മെ​ഡ്കോ ചെ​യ​ർ​മാ​ൻ മൂ​സ​ക്കു​ട്ടി നെ​ല്ലി​ക്കാ​പ​റ​ന്പി​ന് ച​ട​ങ്ങി​ൽ ഉൗ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് വി​രു​ന്നു സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ അ​ശ്റ​ഫ് മേ​ച്ചീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ​രി​പാ​ടി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മാ​സ് റി​യാ​ദ് ട്ര​ഷ​റു​മാ​യ ഷ​രീ​ഫ് സി.​കെ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ശ്റ​ഫ് പാ​ഴൂ​ർ, യൂ​സ​ഫ് പി.​പി, കു​ട്ട്യാ​ലി പ​ന്നി​ക്കോ​ട്, നി​ഷാ​ദ് ഗോ​ത​ന്പ റോ​ഡ്, ഇ​ബ്രാ​ഹിം പ​ന്നി​ക്കോ​ട്, അ​ബ്ദു​ൽ നാ​സ​ർ കൊ​ണ്ടോ​ട്ടി, സാ​ദി​ഖ് വ​ലി​യ​പ​റ​ന്പ്, അ​സ​യി​ൻ എ​ത്തെി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് മൂ​സ​ക്കു​ട്ടി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ച​ട​ങ്ങി​ൽ മെ​ഡ്കോ കു​ടും​ബാ​ഗ​ങ്ങ​ളു​ടെ സ്നേ​ഹോ​പ​ഹാ​രം മെ​ഡ്കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​ന്പ് മൂ​സ​ക്കു​ട്ടി​ക്ക് കൈ​മാ​റി. ജാ​ഫ​ർ ഉൗ​ർ​ങ്ങാ​ട്ടി​രി സ്വാ​ഗ​ത​വും, മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ