കു​വൈ​ത്ത് സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക ’പൊ​ന്നോ​ണം - 2019’ ആ​ഘോ​ഷി​ച്ചു
Tuesday, September 17, 2019 10:20 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യു​ടെ ഓ​ണാ​ഘോ​ഷം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’പൊ​ന്നോ​ണം - 2019’ കൊ​ണ്ടാ​ടി. അ​ബാ​സി​യ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ക​ൽ​ക്ക​ട്ടാ ഭ​ദ്രാ​സ​ന സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ ട്ര​ഷ​റ​ർ
റ​വ. ഫാ. ​അ​ജു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഓ​ണാ​ഘോ​ഷം സ​മ​ത്വ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ൻ​റെ മ​തി​ൽ​ക്കെ​ട്ടു​ക​ൾ പൊ​ളി​ച്ച് വേ​ർ​തി​രി​വു​ക​ൾ ഇ​ല്ലാ​താ​കു​ന്പോ​ഴാ​ണ് ഓ​ണാ​ഘോ​ഷം പൂ​ർ​ണ​മാ​കു​ക​യാ​ണെ​ന്നും അ​ധ്യ​ക്ഷ​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഒ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ വ​ർ​ഗാ​സ് പു​തു​കു​ള​ങ്ങ​ര, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ർ​ജ് പാ​പ്പ​ച്ച​ൻ, യു​വ​ജ​ന​പ്ര​സ്ഥാ​നം കു​വൈ​റ്റ് സോ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സോ​ജി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗ്ഗീ​സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി അ​ല​ക്സ് പോ​ള​ച്ചി​റ​ക്ക​ൽ, ട്ര​ഷ​റ​ർ ബി​ജോ ഡാ​നി​യേ​ൽ, പൊ​ന്നോ​ണം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ്റ്റീ​ഫ​ൻ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​വേ​ലി ത​ന്പു​രാ​ന്‍റെ എ​ഴു​ന്നെ​ള്ള​ത്തും, പ്ര​സ്ഥാ​നാം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച തി​രു​വോ​ണ​ക്ക​ളി, വ​ള്ളം​ക​ളി, വി​വി​ധ നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. ഇ​ട​വ​ക കൊ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന​മേ​ള​യും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ന​ട​ത്ത​പ്പെ​ട്ടു.

പ​രി​പാ​ടി​യി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ