കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ ഫ​ക്കാ​ൻ യൂ​ണി​റ്റ് ഈ​ദ് - ഓ​ണം ആ​ഘോ​ഷം
Wednesday, September 18, 2019 11:11 PM IST
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ ഫ​ക്കാ​ൻ യൂ​ണി​റ്റ് ഈ​ദ് ഓ​ണം ആ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. മ​സാ​യ ഒൗ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നി​റ​പ്പ​കി​ട്ടാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​വി​ലെ പൂ​ക്ക​ള​മി​ട്ടു തു​ട​ക്ക​മാ​യി.

പ​രി​പാ​ടി ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ണ്‍ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബൈ​ജു രാ​ഘ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​നു പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ഞ്ജി​നി മ​നോ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സ​ഹ ര​ക്ഷാ​ധി​കാ​രി കെ ​പി സു​കു​മാ​ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്കു​മാ​ർ പ്ര​സി​ഡ​ന്‍റ് സു​ജി​ത് വി.​പി ബി​ജി സു​രേ​ഷ്, സ​തീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും, കൈ​ര​ളി​യു​ടെ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.