യും​ന അ​ജി​ന്‍റെ മ്യൂ​സി​ക്ക​ൽ നൈ​റ്റ് വെ​ള്ളി​യാ​ഴ​ച് റി​യാ​ദി​ൽ
Thursday, September 19, 2019 11:27 PM IST
റി​യാ​ദ്: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട് ഓ​ഫ് കാ​ലി​ക്ക​റ്റി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത റി​യാ​ലി​റ്റി ഷോ ​ഗാ​യി​ക യും​ന അ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ക്സി​റ്റ് പ​തി​നെ​ട്ടി​ന​ടു​ത്തു​ള്ള നോ​ഫാ ഇ​സ്തി​റാ​ഹ​യി​ൽ ഇ​ശ​ൽ നി​ലാ​വ് സീ​സ​ണ്‍ 2 എ​ന്ന പേ​രി​ൽ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​ഫ്ഒ​സി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടെ മു​ന്നി​ൽ ക​ണ്ടു കൊ​ണ്ടാ​ണ് സീ ​മ്യൂ​സി​ക് ചാ​ന​ലി​ന്‍റെ ടാ​ലെ​ന്‍റ്റ് ഷോ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ഹൃ​ദ​യം ക​വ​ർ​ന്ന യും​ന​യു​ടെ സം​ഗീ​ത നി​ശ റി​യാ​ദി​ൽ ന​ട​ത്താ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ച​തെ​ന്ന് റി​യാ​ദി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം 7 മു​ത​ൽ നോ​ഫ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി കോ​ണ്‍​സു​ല​ർ ദേ​ശ് ബ​ന്ധു ബാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​യാ​ദി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ഇ​തേ ച​ട​ങ്ങി​ൽ വെ​ച്ച് ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രേ​യും വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​രേ​യും സം​ഘ​ട​നാ ആ​ദ​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഒ​മ​ർ ശ​രീ​ഫ്, ചെ​യ​ർ​മാ​ൻ മി​ർ​ഷാ​ദ് ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ ന​ല്ല​ളം, ഇ​ബ്രാ​ഹിം കാ​യ​ലം, ഷൗ​ക്ക​ത്ത് പ​ന്നി​യ​ങ്ക​ര, സി​ദ്ദീ​ഖ് പ​ന്നി​യ​ങ്ക​ര, പ​രി​പാ​ടി​യു​ടെ സ്പോ​ണ്‍​സ​ർ ത·ി​യ ഫു​ഡ്സ് പ്ര​തി​നി​ധി മു​സ്ത​ഫ ക​വ്വാ​യി, ഉ​മ്മ​ർ മീ​ഞ്ച​ന്ത, സൈ​തു മീ​ഞ്ച​ന്ത, അ​ൽ​ത്താ​ഫ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ