"ക​ല കു​വൈ​റ്റ് ​എ​ന്‍റെ കൃ​ഷി​' പു​തി​യ സീ​സ​ണ്‍ ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും
Thursday, September 19, 2019 11:29 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന ന്ധ​എ​ന്‍റെ കൃ​ഷി​ന്ധ കാ​ർ​ഷി​ക മ​ത്സ​ര​ത്തി​ന്‍റെ ഈ ​സീ​സ​ണി​ലെ മ​ത്സ​രം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​ടെ കാ​ർ​ഷി​ക അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കാ​ർ​ഷി​ക സം​സ്കാ​രം നി​ല​നി​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കൃ​ഷി​യി​ൽ താ​ൽ​പ​ര്യ​മു​ള​ള കു​വൈ​ത്തി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2019 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച് 2020 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ന്ധ​എ​ന്‍റെ കൃ​ഷി​ന്ധ​യു​ടെ മ​ത്സ​ര​ക്ര​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ 5ന് ​മു​ൻ​പാ​യി ക​ല കു​വൈ​റ്റി​ന്‍റെ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന​യൊ, നേ​രി​ട്ടോ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കു​വൈ​ത്തി​ലെ കാ​ർ​ഷി​ക രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​ർ അ​ട​ങ്ങു​ന്ന സ​മി​തി ഓ​രോ ക​ർ​ഷ​ക സു​ഹൃ​ത്തു​ക്ക​ളെ​യും സ​മീ​പി​ച്ചു കാ​ർ​ഷി​ക വി​ള​ക​ൾ വി​ല​യി​രു​ത്തി വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് സ്വ​ർ​ണ മെ​ഡ​ലു​ക​ളും, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ളു​ടെ വൈ​വി​ദ്ധ്യം, കാ​ർ​ഷി​ക ഇ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന രീ​തി, അ​നു​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി രീ​തി​ക​ൾ, ദൈ​നം​ദി​ന പ​രി​പാ​ല​ന​ത്തി​നെ​ടു​ക്കു​ന്ന സ​മ​യം, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, ദൈ​നം​ദി​ന പ​രി​ച​ര​ണ​ത്തി​ലും കൃ​ഷി രീ​തി​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ​യാ​യി​രി​ക്കും വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 97910261 (അ​ബാ​സി​യ), 97683397 (അ​ബു​ഹ​ലീ​ഫ), 670598 (ഫ​ഹാ​ഹീ​ൽ), 50855101 (സാ​ൽ​മി​യ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ