ദ​അ​വ- സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഐ​സി​എ​ഫ് മാ​തൃ​ക: സു​ലൈ​മാ​ൻ ഫൈ​സി
Monday, October 14, 2019 11:25 PM IST
ജി​ദ്ദ: പ്ര​വാ​ച​ക​രും സ​ച്ച​രി​ത​രാ​യ സ​ഹാ​ബ​ത്തും വ​ര​ച്ചു​കാ​ട്ടി​യ സ​ന്പൂ​ർ​ണ ജീ​വി​ത ദ​ർ​ശ​ന​മാ​യ ഇ​സ്ലാ​മി​ന്‍റെ യ​ഥാ​ർ​ഥ മു​ഖ​മാ​ണ് അ​ഹ് ലു​സു​ന്ന​ത്തി വ​ൽ ജ​മാ​അ.

പ​രി​ഷ്ക​ര​ണ വാ​ദി​ക​ളും നി​രീ​ശ്വ​ര​വാ​ദി​ക​ളും ഇ​സ്ലാ​മി​നെ വി​കൃ​ത​മാ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ഇ​സ്ലാ​മി​നെ അ​തി​ന്‍റെ ശ​രി​യാ​യ സ്രോ​ത​സി​ൽ നി​ന്നും മ​ന​സി​ലാ​ക്കാ​ൻ വി​ശ്വാ​സി സ​മൂ​ഹം ശ്ര​മി​ക്ക​ണ​മെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ അ​ബു ശാ​ക്കി​ർ സു​ലൈ​മാ​ൻ ഫൈ​സി കി​ഴി​ശ്ശേ​രി പ്ര​സ്താ​വി​ച്ചു.

സ​മ​സ്ത​യും കേ​ര​ള മു​സ്ലിം ജ​മാ​അ​ത്തും ഈ ​രം​ഗ​ത്ത് വ​ലി​യ പ​ങ്കാ​ണ് നി​ർ​വ​ഹി​ച്ചു വ​രു​ന്ന​ത്.
പ്ര​വാ​സ​ലോ​ക​ത്ത് ദ​അ​വാ രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ സേ​വ​ന - ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും ഐ​സി​എ​ഫ് ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​വും ഏ​വ​ർ​ക്കും മാ​തൃ​കാ​പ​ര​മാ​ണ​ന്നും സു​ലൈ​മാ​ൻ ഫൈ​സി പ​റ​ഞ്ഞു. ജി​ദ്ദ ശ​റ​ഫി​യ്യ​യി​ൽ ഐ​സി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ പ്ര​ള​യാ​ന​ന്ത​ര സാ​ന്ത്വ​ന പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഐ​സി​എ​ഫ് ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​വ​ശ്യം സൗ​ദി​യി​ൽ എ​ത്തി​യ സു​ലൈ​മാ​ൻ ഫൈ​സി​ക്ക് ഐ​സി​എ​ഫ് ആ​സ്ഥാ​ന​മാ​യ മ​ർ​ഹ​ബ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഐ​സി​എ​ഫ് ജി​ദ്ദാ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ മ​ളാ ഹി​രി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശാ​ഫി മു​സ്ലി​യാ​ർ, അ​ബ്ദു​ൽ മ​ജീ​ദ് സ​ഖാ​ഫി, സ​ലീം മ​ദ​നി, ഗ​ഫൂ​ർ വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ