ജീ​വ​കാ​രു​ണ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ കെഎംസി​സി​യു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘാ​ട​ന മി​ക​വ്: ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ
Monday, October 14, 2019 11:29 PM IST
ദ​മ്മാം: സ​മൂ​ഹ​ത്തെ അ​റി​ഞ്ഞു കൊ​ണ്ടു​ള്ള ജീ​വ​കാ​രു​ണ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജ്വ​സ്വ​ല​ത​യു​ള്ള സം​ഘാ​ട​ന​മി​ക​വി​ന്‍റെ അ​ള​വ് കോ​ലാ​ണെ​ന്ന് പ്ര​മു​ഖ പാ​ർ​ല​മെ​ന്‍റ​റി​യ​നും ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലീം ലി​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ​പ​ര​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും ഏ​റെ പി​ന്നോ​ക്കം നി​ന്നും മ​ല​ബാ​ർ മേ​ഖ​ല​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ധി​ഷ​ണാ​ശാ​ലി​ക​ളാ​യ പൂ​ർ​വ​കാ​ല മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ലെ അ​ഭി​മാ​ന​ക​ര​മാ​യ അ​സ്ഥി​ത്വം രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ഇ​ന്ത്യ​യി​ലെ മ​റ്റ​ഉ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മു​സ്ലീം ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി ആ​രോ​ഗ്യ വി​ദ്യാ​ഭാ​സ നി​യ​മ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ന​കീ​യ​ത യേ​റെ പി​ടി​ച്ചു പ​റ്റി​യ സി​എ​ച്ച് സെ​ന്‍റ​റു​ക​ൾ, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ പോ​ലു​ള്ള ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന നി​ർ​ലോ​ഭ പി​ന്തു​ണ ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​വി​ശ്യാ ക​ഐം​സി​സി വി​വി​ധ സെ​ൻ​ട്ര​ൽ ജി​ല്ലാ ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ലീ ​ഡേ​ഴ്സ് മീ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്ത​രേ​ന്ത്യ​യി​ലും വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്തി വ​രു​ന്ന റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് മു​സ്ലീം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കെ സു​ബൈ​ർ വി​ശ​ദീ​ക​രി​ച്ചു.​കോ​ഴി​ക്കോ​ട് ജി​ല്ലാ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ്് സാ​ജി​ദ് ന​ടു​വ​ണ്ണൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ടി ​എം ഹം​സ തൃ​ക്ക​ടീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് യു.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ക്കീ​ർ അ​ഹ​മ​ദ്, മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഖാ​ദി മു​ഹ​മ്മ​ദ്, ഡോ. ​അ​ബ്ദു​സ്സ​ലാം ക​ണ്ണി​യ​ൻ മാ​ലി​ക് മ​ക്ബൂ​ൽ ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​മു നി​സാ​ർ കോ​ട​ന്പു​ഴ സ്വാ​ഗ​ത​വും സി.​പി. ശ​രീ​ഫ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ജു​നൈ​ദ് നീ​ലേ​ശ്വ​രം ഖി​റാ​അ​ത്ത് ന​ട​ത്തി.

പ്ര​വി​ശ്യാ ക​ഐം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം പാ​ണ​ന്പ്ര, ഖാ​ദ​ർ മാ​സ്റ്റ​ർ വാ​ണി​യ​ന്പ​ലം, അ​സീ​സ് എ​രു​വാ​ട്ടി, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, ഹ​മീ​ദ് വ​ട​ക​ര, സി​ദ്ധീ​ഖ് പാ​ണ്ടി​ക​ശാ​ല, ദ​മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​രാ​ഹി​ക​ളാ​യ അ​സീ​സ് കോ​റോം. റ​ഹ്മാ​ൻ കാ​ര​യാ​ടു എ​ന്നി​വ​ർ ലീ​ഡേ​ഴ്സ് മീ​റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം