ഫോ​ക്ക് വ​നി​താ​വേ​ദി ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, October 14, 2019 11:29 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്തെ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി *ഹൃ​ദ​യ​രോ​ഗ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും, പ്ര​വാ​സ​ത്തി​ലെ അ​കാ​ല നി​ര്യാ​ണ​വും പ്ര​ഥ​മ ശ്രു​ശ്രൂ​ഷ​യും* എ​ന്നീ വി​ഷ​യ​ങ്ങ​ളും മ​റ്റ് ജീ​വി​ത ശൈ​ലീ​രോ​ഗ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

അ​ബു ഹ​ലീ​ഫ സെ​വ​ൻ​സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ൽ സ​ബ ഹോ​സ്പി​റ്റ​ലി​ലെ ഡോ.​സു​ജേ​ഷ് ച​ന്ദ്ര​ൻ സെ​മി​നാ​റി​ന് നേ​ത്യ​ത്വം ന​ൽ​കി. അ​ടി​യ​ന്തി​ര സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​യു​ടെ ഡെ​മോ ക്ലാ​സും ന​ൽ​കു​ക​യു​ണ്ടാ​യി. മെ​ഡി​ക്ക​ൽ സെ​മി​നാ​റി​ൽ ഫോ​ക്കി​ന്‍റെ പ​തി​ന​ഞ്ചു യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ന സാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​ജ മ​ഹേ​ഷ് സ്വാ​ഗ​ത​വും ഫോ​ക്ക് ട്ര​ഷ​റ​ർ വി​നോ​ജ് കു​മാ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. വ​നി​താ​വേ​ദി ട്ര​ഷ​റ​ർ ഷം​ന വി​നോ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ