കെകെഎംഎ ഓ​ണ്‍​കോ​സ്റ്റ് ഫു​ട്ബോ​ൾ മേ​ള​യു​ടെ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Monday, October 14, 2019 11:32 PM IST
കു​വൈ​ത്ത്: കെ​കെഎം​എ ഓ​ണ്‍​കോ​സ്റ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഫു​ട്ബോ​ൾ മേ​ള​യു​ടെ ഒൗ​ദ്യോ​ഗി​ക ജേ​ഴ്സി പ്ര​കാ​ശ​നം ഒ​ക്ടോ​ബ​ർ 25നു ​മ​ങ്ക​ഫ് ഫ്ള​ഡ്ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു . ട്രോ​ഫി കൂ​ടാ​തെ ഒ​രു ല​ക്ഷം രൂ​പ അ​കെ സ​മ്മാ​ന​ത്തു​ക​യു​ള്ള ടൂ​ർ​ണ​മെ​ന്‍റി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന ജേ​താ​ക്ക​ളെ കൂ​ടാ​തെ മി​ക​ച്ച ഗോ​ളി , മി​ക​ച്ച പ്ര​തി​രോ​ധ ക​ളി​ക്കാ​ര​ൻ , മി​ക​ച്ച മു​ൻ​നി​ര ക​ളി​ക്കാ​ര​ൻ, അ​ച്ച​ട​ക്ക​മു​ള്ള ക​ളി​ക്കാ​ര​ൻ, അ​ച്ച​ട​ക്ക​മു​ള്ള ടീം ​എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 16 ടീ​മു​ക​ളി​ലെ ക​ളി​ക്കാ​രും മാ​നേ​ജ​ർ​മാ​രും അ​ണി നി​ര​ന്ന ജേ​ഴ്സി പ്ര​ദ​ർ​ശ​ന സ​മ്മേ​ള​നം കെ​ക​ഐം​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ട്ബോ​ൾ മേ​ള​യു​ടെ ഫ്ള​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​ഫ​ത്താ​ഹ് ത​യ്യി​ൽ , ട്ര​ഷ​റ​ർ സി ​ഫി​റോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

കെ​ക​ഐം​എ ഓ​ണ്‍​കോ​സ്റ്റ് ട്രോ​ഫി​യു​ടെ മാ​തൃ​കാ​പ്ര​കാ​ശ​നം കെ​ക​ഐം​എ പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൾ​സ​ലാ​മി​ന് ന​ൽ​കി​കൊ​ണ്ട് ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്ന് 16 ടീ​മു​ക​ളു​ടെ ജേ​ഴ്സി​യു​ടെ പ്ര​കാ​ശ​ന​വും ജേ​ഴ്സി അ​ണി​ഞ്ഞു​കൊ​ണ്ടു ടീം ​ക്യാ​പ്റ്റ·ാ​രു​ടെ പ്ര​ദ​ർ​ശ​ന​വും ക​ളി​ക​ളു​ടെ മാ​ച്ച് ഫി​ക്ച്ച​ർ ന​റു​ക്കെ​ടു​പ്പും ന​ട​ന്നു. റെ​ഡ് റേ​ഞ്ചേ​ഴ്സ് ഫി​ന്താ​സ്, സി​റ്റി ബ്ര​ദേ​ഴ്സ്, ജ​ഹ​റ സ്ട്രൈ​ക്കേ​ഴ്സ്, മ​ഹ്ബൂ​ല എ​ഫ്സി ബ്ര​ദേ​ഴ്സ് ജ​ലീ​ബ് സൂ​പ്പ​ർ ബോ​യ്സ്, യു​നൈ​റ്റ​ഡ് എ​ഫ്സി അ​ബാ​സി​യ , സെ​വ​ൻ സ്റ്റാ​ർ ഖൈ​ത്താ​ൻ, ഫ​ർ​വാ​നി​യ ഫൈ​റ്റേ​ഴ്സ് , സാ​ൽ​മി​യ ഷൂ​ട്ടേ​ർ​സ് , ക​ർ​ണാ​ട​ക ബ്ലൂ ​വാ​രി​യേ​ഴ്സ് , ഫ​ഹാ​ഹീ​ൽ ബ്ലാ​സ്റ്റേ​ഴ്സ് , ഹ​വ​ല്ലി സ്ട്രൈ​ക്കേ​ഴ്സ് , അ​ബു ഹ​ലീ​ഫ ച​ല​ഞ്ചേ​ഴ്സ് ,, സ​ബ്ഹാ​ൻ എ​ഫ്സി ടൈ​ഗ​ർ , റോ​യ​ൽ എ​ഫ്സി മം​ഗ​ഫ്, സി​റ്റി സ്റ്റാ​ർ സി​റ്റി എ​ന്നീ ടീ​മു​ക​ളാ​ണ് പോ​രാ​ട്ടം കു​റി​ക്കു​ന്ന​ത്.

പ്രീ ​ക്വാ​ർ​ട്ട​ർ, ക്വാ​ർ​ട്ട​ർ, സെ​മി, ഫൈ​ന​ൽ എ​ന്നി​ങ്ങ​നെ അ​കെ 15 മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും . 25 നു ​ഉ​ച്ച​ക​ഴി​ന് ര​ണ്ട​ര​ക്ക് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും . രാ​ത്രി ഒ​ന്പ​ത​ര​യ്ക്കാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക . ടീ​മു​ക​ളു​ടെ റി​പ്പോ​ർ​ട്ടി​ങ്ങും ലൈ​ൻ ആ​പ്പും ഉ​ച്ച​ക് ഒ​ന്ന​ര​യ്ക്ക് ന​ട​ക്കും. വൈ​കി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ടീ​മു​ക​ളെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ വി ​കെ അ​ബ്ദു​ൽ​ഗ​ഫൂ​ർ സ്വാ​ഗ​ത​വും മൊ​യ്ദു കെ.​ഒ ന​ന്ദി​യും പ​റ​ഞ്ഞു. ജേ​ഴ്സി ലൗ​ഞ്ചി​ഗി​നും പ​രി​പാ​ടി​ക​ൾ​ക്കും കെകെഎംഎ ​നേ​താ​ക്ക​ളാ​യ പി ​കെ അ​ക്ബ​ർ സി​ദ്ധീ​ഖ്, ഇ​ബ്രാ​ഹിം കു​ന്നി​ൽ , കെ ​ബ​ഷീ​ർ , ഷം​സീ​ർ നാ​സ​ർ , എ​ൻ​ജി ന​വാ​സ് ,കെ ​സി റ​ഫീ​ഖ് , ക​മ​റു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ