വി​ൻ​സെ​ന്‍റി​ന് ന​വോ​ദ​യ സെ​ക്ക​ന്‍റ് സ​ന​യ്യ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, October 14, 2019 11:33 PM IST
ദ​മ്മാം: ദ​മ്മാം ന​വോ​ദ​യ സെ​ക്ക​ന്‍റ് സ​ന​യ ഏ​ര്യാ ക​മ്മി​റ്റി അം​ഗ​വും, അ​ൽ നാ​സ​ർ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നും, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​മാ​യ വി​ൻ​സെ​ന്‍റ് മാ​ത്യു 17 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു.

സെ​ക്ക​ന്‍റ് സ​ന​യ്യ ഏ​രി​യ ക​ലാ​സാം​സ്കാ​രി​ക ചെ​യ​ർ​മാ​ൻ ഷാ​ജി മാ​ധ​വ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, ഏ​രി​യാ ട്ര​ഷ​റ​ർ സ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. എ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ​ണ​ൻ വി​ൻ​സെ​ന്‍റി​ന് കൈ​മാ​റി.​ഏ​ര്യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വി​വി​ധ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ എ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം