ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​ഞ്ച് പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു
Tuesday, October 15, 2019 11:10 PM IST
ദോ​ഹ: പ്ര​വാ​സി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​ഞ്ച് പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. മാ​ന​വ സ്നേ​ഹ​ത്തി​ന്‍റെ മ​ഹി​ത മാ​തൃ​ക സ​മ്മാ​നി​ച്ചു വി​ട​പ​റ​ഞ്ഞ പ​ത്മ​ശ്രീ അ​ഡ്വ. സി.​കെ മേ​നോ​നെ​ക്കു​റി​ച്ച് ’സി.​കെ മേ​നോ​ൻ മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ മ​റു​വാ​ക്ക്’ ഇം​ഗ്ലീ​ഷ് അ​റ​ബി​ക് പി​ക്ടോ​റി​യ​ൽ ഡി​ക്ഷ​ണ​റി, ഗ​ൾ​ഫി​ലെ അ​റ​ബി സം​സാ​ര ഭാ​ഷ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്പോ​ക്ക​ണ്‍ അ​റ​ബി​ക് മാ​സ്റ്റ​ർ മ​ല​യാ​ളം, അ​മേ​രി​ക്ക, ഉ​ദ​യ്പൂ​ർ യാ​ത്ര​വി​വ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​കാ​ശ​ന​ത്തി​ന് ത​യാ​റാ​കു​ന്ന​ത്.

കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​പി പ​ബ്ളി​ക്കേ​ഷ​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ഞ്ച് പു​സ്ത​ക​ങ്ങ​ളും ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന മു​പ്പ​ത്തി ഏ​ട്ടാ​മ​ത് പു​സ്ത​ക മേ​ള​യി​ൽ ഒ​ക്ടോ​ബ​ർ 31ന് ​പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് ലി​പി പ​ബ്ളി​ക്കേ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​വി അ​ക്ബ​ർ പ​റ​ഞ്ഞു.

സി.​കെ മേ​നോ​ൻ മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ മ​റു​വാ​ക്ക്’ എ​ന്ന പു​സ്ത​കം വി​ട​പ​റ​ഞ്ഞ പ​ത്മ​ശ്രീ അ​ഡ്വ. സി.​കെ മേ​നോ​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ലേ​ഖ​ന​ങ്ങ​ളും ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ളും അ​ട​ങ്ങി​യ​വ​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ബി​നോ​യ് വി​ശ്വം എം.​പി, കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി, അ​ഡ്വ. പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രു​ടെ ഓ​ർ​മ​കു​റി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പു​സ്ത​കം ഏ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള​താ​ണ്.