പ​ൽ​പാ​ക് മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 15, 2019 11:11 PM IST
കു​വൈ​ത്ത്: പാ​ല​ക്കാ​ട് എം.​പി. വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പെ​ടു​ത്തി പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ(​പ​ൽ​പാ​ക്) ആ​ഭി​മു​ഖ്യ​ത്തി​ൽ ’പാ​ല​ക്കാ​ടി​ന്‍റെ വി​ക​സ​ന​വും പ്ര​വാ​സി​ക​ളു​ടെ പ​ങ്കും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മം​ഗ​ഫ് സം​ഗീ​ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ പാ​ല​ക്കാ​ടി​ന്‍റെ ച​രി​ത്ര പ്രാ​ധ്യാ​ന​ത്തെ കു​റി​ച്ചും നി​ല​വി​ലു​ള്ള പി​ന്നോ​ക്കാ​വ​സ്ഥ​യെ കു​റി​ച്ചു​മെ​ല്ലാം വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. അ​തു​പോ​ലെ കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി​ക​ൾ വ​ഹി​ച്ചു കൊ​ണ്ടി​രി​യ്ക്കു​ന്ന പ​ങ്കി​നെ കു​റി​ച്ച് അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​യു​ക​യു​ണ്ടാ​യി. പാ​ല​ക്കാ​ടി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​യ്ക്കു​വാ​ൻ പാ​ല​ക്കാ​ടു​കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് ന​ട​ന്ന മു​ഖാ​മു​ഖ​ത്തി​ൽ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും എം.​പി മ​റു​പ​ടി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ​ൽ​പ​ക് പ്ര​സി​ഡ​ന്‍റ പി.​എ​ൻ. കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ പ്രേം​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​സി​ഡ​ണ്ട് പൊ​ന്നാ​ട അ​ണി​യി​ച്ചും ട്ര​ഷ​റ​ർ ഉ​പ​ഹാ​രം ന​ൽ​കി​യും എം​പി​യെ ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ