ന​വ​കേ​ര​ള നി​ർ​മി​തി സാ​ധ്യ​മാ​കും: മു​ര​ളി തു​മ്മാ​രു​കു​ടി
Tuesday, October 15, 2019 11:21 PM IST
അ​ബു​ദാ​ബി: ന​വ​കേ​ര​ള നി​ർ​മ്മി​തി കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ളു​പ്പ​മാ​ണെ​ന്നും അ​തി​നു​ള്ള വ​ലി​യ സാ​ധ്യ​ത​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും കേ​ര​ള​ത്തി​നു​ണ്ടെ​ന്നും യു​എ​ൻ ദു​ര​ന്ത ല​ഘൂ​ക​ര​ണ വി​ഭാ​ഗം ത​ല​വ​ൻ മു​ര​ളി തു​മ്മാ​രു​കു​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സാ​ധ്യ​ത​ക​ളു​ടെ ന​വ​കേ​ര​ളം​' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​കു​വാ​ൻ കേ​ര​ള​ത്തി​ന് ക​ഴി​യും. അ​തി​നു​ള്ള എ​ല്ലാ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ന​മു​ക്കു​ണ്ട്. പ​ക്ഷെ ന​മ്മ​ൾ വേ​ണ്ടു​ന്ന​ത്ര ആ ​സാ​ഹ​ച​ര്യ​ങ്ങ​ളെ മ​ന​സി​ലാ​ക്കു​ന്നി​ല്ല . ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ ന​വ നി​ർ​മ്മി​തി​ക്ക് രാ​ഷ്ട്രീ​യ സ്ഥി​ര​ത അ​നി​വാ​ര്യ​മാ​ണ്. അ​ത് കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വേ​ണ്ടു​വോ​ള​മു​ണ്ട്. രാ​ഷ്ട്രീ​യ സ്ഥി​ര​ത​യു​ണ്ടാ​യി​രു​ന്ന ചി​ല രാ​ജ്യ​ങ്ങ​ൾ ഇ​ന്ന് അ​സ്ഥി​ര​ത​യു​ടെ പി​ടി​യി​ലാ​ണ്. പ​ക്ഷെ കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സാ​ധ്യ​മാകാൻ ഒരു തടസവുമില്ല. ഭ​ര​ണ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ആ​ശ​യ​ങ്ങ​ൾ എ​ടു​ക്കേ​ണ്ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ, ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത് അ​ബു​ദാ​ബി ഘ​ട​കം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ണ്ട് എ. ​കെ. ബീ​രാ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര ബോ​ധം വ​ള​ർ​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ റേ​ഡി​യോ അ​വ​താ​രി​ക ര​ശ്മി​യെ മു​ര​ളി തു​മ്മാ​രു​കു​ടി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഫ്ര​ണ്ട്സ് ഓ​ഫ് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് അ​ബു​ദാ​ബി ഘ​ട​കം സെ​ക്രെ​ട്ട​റി സ്മി​ത ധ​നേ​ഷ് ര​ശ്മി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കി​യ ന്ധ​ബൊ​ക്കെ​യ്ക്കു​പ​ക​രം ബു​ക്ക് ന്ധ​എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലൈ​ബ്രേ​റി​യ​ൻ കെ.​കെ ശ്രീ​വ​ത്സ​ൻ മു​ര​ളി തു​മ്മാ​രു​കു​ടി​ക്ക് പു​സ്ത​കം സ​മ്മാ​നി​ച്ചു. ഫ്ര​ണ്ട്സ് ഓ​ഫ് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് അ​ബു​ദാ​ബി ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഈ​ദ് ക​മ​ൽ സ്വാ​ഗ​ത​വും കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​ർ​മ​ൽ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള