സൗ​ദി​യി​ൽ കു​ഴ​ൽ കി​ണ​റി​ൽ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, October 17, 2019 7:35 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ 400 മീ​റ്റ​ർ ആ​ഴ​മു​ള്ള കു​ഴ​ൽ കി​ണ​റി​ൽ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി. റി​യാ​ദ് പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട വാ​ദി അ​ൽ ദ​വാ​സി​റി​ലാ​ണ് ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

400 മീ​റ്റ​ർ ആ​ഴ​മു​ള്ള കു​ഴ​ൽ കി​ണ​റി​ൽ വീ​ണ തൊ​ഴി​ലാ​ളി​യെ മ​ണി​ക്കൂ​റു​ക​ൾ
നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. സി​വി​ൽ ഡി​ഫ​ൻ​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ തു​ർ​കി ആ​യി​ദി​ന്‍റെ നേ​തൃ​ത്തി​ലാ​ണ് കു​ഴ​ൽ കി​ണ​റി​ൽ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഏ​തു സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള ആ​ളാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം