യു​എ​ഇ​യി​ൽ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ തൊ​ഴി​ൽ ന​ഷ്ട​ഭീ​തി​യി​ൽ: എ​സ്എം​വൈ​എം അ​ബു​ദാ​ബി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി
Thursday, October 17, 2019 10:41 PM IST
ദു​ബാ​യ്: ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ​ക്ക് യു​എ​ഇ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ വി​ദ്യാ​ഭ്യാ​സ നി​ബ​ന്ധ​ന​യി​ൽ എ​സ്എം​വൈ​എം​അ​ബു​ദാ​ബി ഘ​ട​കം ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സു​മാ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യാ​യി സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് ബി​രു​ദം നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ൽ യു​എ​ഇ​യി​ലെ നൂ​റു ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ തൊ​ഴി​ൽ ന​ഷ്ട ഭീ​തി​യി​ലാ​യ സാ​ഹ​ച​ര്യം വ​ള​രെ ഗൗ​ര​വ​ത​ര​മാ​യി ഇ​ന്ത്യ​ൻ ഗ​വ​ർ​മെ​ന്‍റ് കാ​ണ​ണ​മെ​ന്ന് എ​സ്എം​വൈ​എം കോ​ർ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ് ചാ​ക്കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു .

ഭൂ​രി​ഭാ​ഗം വ​രു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് വേ​ണ്ടി കേ​ര​ള​സ​ർ​ക്കാ​രും നോ​ർ​ക്ക​യും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും ബി​ജു തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സി​ജോ ഫ്രാ​ൻ​സി​സ്, ടോ​ജി തോ​മ​സ് , ടി​ൻ​സ​ണ്‍ ദേ​വ​സി​യ , ജി​തി​ൻ ജോ​ണി , ജി​ന്േ‍​റാ ജെ​യിം​സ് , തോം​സ​ണ്‍ ആ​ന്േ‍​റാ , നി​ധി​ൻ , ജ​സ്റ്റി​ൻ കെ ​മാ​ത്യു, ജോ​പ്പ​ൻ ജോ​സ്, ടോം ​ജോ​സ്, നോ​ബി​ൾ കെ ​ജോ​സ​ഫ്, പീ​റ്റ​ർ ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ടോം ​ജോ​സ്