എ​യ​ർ​പോ​ർ​ട്ട​ക​ൾ കേ​ന്ത്രീ​ക​രി​ച്ചു സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണം: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ്
Thursday, October 17, 2019 10:47 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കാ​ൻ എ​യ​ർ​പോ​ർ​ട്ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്ന് ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​ത്തി​ലെ​ത്തി​യ പാ​ല​ക്കാ​ട് എം​പി ശ്രീ​ക​ണ്ഠ​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ നേ​രി​ടു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

കു​വൈ​ത്തി​ലെ ചി​കി​ത്സാ​ചെ​ല​വ് വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും നോ​ർ​ക്ക പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​ത​ര​സം​സ്ഥാ​ന പ്ര​വാ​സി​ക​ൾ​ക്ക് കൂ​ടി ഗു​ണം കി​ട്ടു​ന്ന രൂ​പ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും വെ​ൽ​ഫെ​യ​ർ കേ​ര​ള നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ സ​ത്വ​ര ശ്ര​ദ്ധ പ​തി​യു​ന്ന​ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​പി ഉ​റ​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ​രി​ശ്ര​മി​ച്ച വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കു​വൈ​റ്റ് ഘ​ട​ക​ത്തി​ന് എം ​പി പ്ര​ത്യേ​ക ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് റ​സീ​ന മു​ഹി​യു​ദ്ധീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ലീ​ൽ റ​ഹ്മാ​ൻ , സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, സ​മീ​റ ഖ​ലീ​ൽ, റ​ഫീ​ഖ് ബാ​ബു, പി​ആ​ർ ക​ണ്‍​വീ​ന​ർ അ​നി​യ​ൻ കു​ഞ്ഞ്, മീ​ഡി​യ ക​ണ്‍​വീ​ന​ർ ഗ​ഫൂ​ർ എം​കെ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ