അ​ടൂ​ർ എ​ൻ​ആ​ർ​ഐ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ അ​ടൂ​രോ​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2019 10:50 PM IST
കു​വൈ​ത്ത് സി​റ്റി. അ​ടൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ടൂ​ർ എ​ൻ​ആ​ർ​ഐ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ അ​ടൂ​രോ​ണം 2019 സം​ഘ​ടി​പ്പി​ച്ചു.

ച​ല​ച്ചി​ത്ര, സീ​രി​യ​ൽ താ​രം സാ​ജ​ൻ സൂ​ര്യ സാ​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ എ​സ്.​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​വൈ​ത്തി​ലെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​മു​ഖ​നാ​യ മ​നോ​ജ് മാ​വേ​ലി​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​സി ബി​ജു, അ​നു.​പി.​രാ​ജ​ൻ, ബി​ജോ പി.​ബാ​ബു, സാ​മ് സി ​വി​ള​നി​ലം, ജി​ജു പി. ​സൈ​മ​ണ്‍, അ​ജോ സി.​തോ​മ​സ്, ഷ​മ്ജ ഷാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​താ​ക ഉ​യ​ർ​ത്ത​ലോ​ട് കൂ​ടീ ആ​രം​ഭി​ച്ച ആ​ഘോ​ഷം സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, അം​ഗ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, അ​ത്ത​പൂ​ക്ക​ളം, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ശ്രീ​ഹ​രി, ഷെ​യ്ക്ക സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നി​നാ​ലും ശ്ര​ദ്ധേ​യ​മാ​യി. വി​ഭ​വ സ​മൃ​ർ​ദ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ