പാ​ല​ക്കാ​ട് എം​പി​യ്ക്ക് ഒ​ഐ​സി​സി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മ​റ്റി ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 17, 2019 10:51 PM IST
കു​വൈ​ത്ത്: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പു​ര​സ്കാ​ര സ​ന്ധ്യ - 2019 പ​ങ്കെ​ടു​ക്കു​വാ​ൻ കു​വൈ​റ്റി​ലെ​ത്തി​യ പാ​ല​ക്കാ​ട് എം​പി​യ്ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ഫ​ഹാ​ഹീ​ൽ ബോ​ളി​വു​ഡ് റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

ഒ​ഐ​സി​സി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി. ​ദി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന. സെ​ക്ര​ട്ട​റി ജി​ജു മാ​ത്യു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ദി​ലീ​പ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര, സ്കൈ​വേ​യ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ നാ​സ​ർ പ​ട്ടാ​ന്പി, ഒ.​ഐ.​സി.​സി മീ​ഡി​യ വിം​ഗ് ചെ​യ​ർ​മാ​ൻ ഗി​രി​ഷ് ഒ​റ്റ​പ്പാ​ലം, ഒ​ഐ​സി​സി കു​വൈ​റ്റ് ജ​ന. സെ​ക്ര​ട്ട​റി പ്രേം​സ​ണ്‍ കാ​യം​കു​ളം, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്മ​യി​ൽ കെ ​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ശ്രീ​ക​ണ്ഠ​ൻ പാ​ല​ക്കാ​ട് ത​ന്‍റെ വി​ജ​യ​ത്തി​ന് അ​നു​കൂ​ല​മാ​കു​ന്ന രീ​തി​യി​ൽ ജി​ല്ല​യി​ൽ ഉ​ഇ​ഇ പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നു ശേ​ഷം ന​ട​ത്തി​യ പാ​ർ​ട്ടി​യു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് അ​ക്ക​മി​ട്ട് പ​റ​യു​ക ഉ​ണ്ടാ​യി. ത​ന്‍റെ വി​ജ​യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ഒ.​ഐ​സി​സി അം​ഗ​ങ്ങ​ളോ​ടും അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ