പ്ര​യാ​ണം കു​വൈ​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Thursday, October 17, 2019 10:53 PM IST
കു​വൈ​ത്ത്: അ​ബാ​സി​യ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഓ​ണാ​ഘോ​ഷം പ്ര​സി​ഡ​ന്‍റ് ജോ​യ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പ്രേം​കു​മാ​ർ ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ത്താ​ർ കു​ന്നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജി ജ​നാ​ർ​ദ​ന​ൻ ആ​ശം​സ​ക​ൾ അ​രി​പ്പി​ച്ചു സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രി​ജ വി​ജ​യ​ൻ സ്വാ​ഗ​തം അ​ർ​പ്പി​ച്ചു. സം​ഘ​ട​നാ അ​വ​ലോ​ക​നം സ്ഥാ​പ​ക​നും ര​ക്ഷാ​ധി​കാ​രി​യു​മാ​യ ക​ല​ഞ്ഞൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ വി​വ​രി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രാ​യ ശാ​ര​ദ മം​ഗ​ഫ് ശി​ശു​പാ​ല​ൻ ശാ​ന്ത​മ്മ ഷാ​ജി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു ഉ​പ​രി പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി
സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ര​മേ​ശ് ച​ന്ദ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ സി​നു ജോ​ണ്‍ ന​ന്ദി അ​ർ​പ്പി​ച്ചു. മ​നോ​ജ് മാ​വേ​ലി​ക്ക​ര, അ​ക്ബ​ർ കു​ള​ത്തൂ​പ്പു​ഴ ശ്രീ ​രാ​ജീ​വ് ആ​ല​പ്പു​ഴ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ചെ​ണ്ട​മേ​ളം താ​ല​പ്പൊ​ലി അ​ക​ന്പ​ടി​യോ​ടു​കൂ​ടി മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ളി​പ്പി​നു​ശേ​ഷം വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ