ജെഎസ് സി അക്കാദമി താമിർ സാദ് ഇൻ ഹൗസ് ജൂസ്‌ വേൾഡിനും ഷീറ ബേക്കേഴ്‌സിനും ജയം
Saturday, November 9, 2019 8:56 PM IST
ജിദ്ദ : ജെഎസ് സി ഫുട്ബോൾ അക്കാദമിയുടെ 9 -ാമത് താമിർ സാദ്ഇൻ ഹൗസ് ടൂർണമെന്‍റിൽ
അണ്ടർ 9 കാറ്റഗറി വിഭാഗത്തിൽ ജൂസ്‌ വേൾഡ് ഒന്നിനെതിരെ 4 ഗോളുകൾക്ക് ഷീറ ബേക്കേഴ്‌സിനെ പരാജയപ്പെടുത്തി.

ഫൈസലിയ്യ സ്പാനിഷ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ഭാവി വാഗ്ദാനങ്ങളുടെ മികവുറ്റ പ്രകടനമാണ് ഇരുടീമിലെയും കളിക്കാർ കാഴ്ചവച്ചത് ഗോളുകളും സേവുകളും നടത്തുമ്പോൾ കാണികളുടെയും നിറഞ്ഞ പ്രോത്സാഹനവും കയ്യടിയും ലഭിച്ചപ്പോൾ ഇരുടീമിലെയും കളിക്കാർ തകർപ്പൻ കളി കാഴ്ചവച്ചു.ജൂസ്‌ വേൾഡിനു വേണ്ടി ആഷ്ഫിൻ രണ്ടും ഫർഹാൻ ഒന്നും ഇഹാൻ ഒരു ഗോളും നേടിയപ്പോൾ ഷീറ ബേക്കേഴ്‌സിന് വേണ്ടി വസീം ഒരു ഗോളും നേടി.

വാശിയേറിയ രണ്ടാം മത്സരത്തിൽ അണ്ടർ 13 കാറ്റഗറില വിഭാഗത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഷീറ ബേക്കേഴ്‌സ് എ ജെ ഹോം സ്റ്റേ യെ തകർത്തു .ജിദ്ദയിലെ വ്യത്യസ്ത സസ്‍കൂളുകൾക്കുവേണ്ടി ബൂട്ടണിഞ്ഞ ഭാവി താരങ്ങൾ മാസ്മരിക കളി പുറത്തെടുക്കുകയായിരുന്നു .ആദ്യപകുതിൽ എ ജെ ഹോം സ്റ്റേ ഒരു ഗോള് ലീഡ് നിലനിർത്തിയെങ്കിലും രണ്ടാം പകുതിയിൽ ഷീറ ബേക്കേഴ്‌സ് ശക്തമായി തിരിച്ചു വരികയായിരുന്നു കളിയുടെ അവസാനനിമിഷം വരെ ഇരു ടീമുകളും ഇഞ്ചോട് ഇഞ്ചു പേരാട്ടമാണ് കാഴ്ചവച്ചത്. ഷീറ ബേക്കേഴ്‌സിന് വേണ്ടി രിഹാൻ നിയാസും ജെനിൻ സത്താർ ഓരോ ഗോളുകൾ നേടിയപ്പോൾ ഹാസിഖ് ഷാരിഖ് നിർണായകമായ രണ്ടു ഗോളുകൾ നേടി.എ ജെ ഹോം സ്റ്റേയുടെ രണ്ടു ഗോളും ഹഫീസ് റാഫിയുടെ വകയായിരുന്നു.

മൂന്നാം മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ എജെ ഹോം സ്റ്റേ ഷീറ ബേക്കേഴ്‌സ് തമ്മിൽ നടന്ന മത്സരം കാണികളെ ആവേശ മുൾമുനയിൽ നിർത്തുകകയായിരുന്നു .സഹതാരങ്ങൾ ഇരുടീമുകൾക്കായി ബൂട്ടണിഞ്ഞു വിദേശതാരങ്ങളോടപ്പം പന്തടക്കത്തോടെ വീറും വാശിയോടെ പൊരുതി. സ്വീഡനിലെ ഗോത്തിയ കപ്പിൽ പങ്കെടുത്ത രോഹിത് ജയറാമും എ ജെ ഹോമിന് വേണ്ടിയും ഷീറ ബേക്കേഴ്‌സിന് വേണ്ടി റാമിൻ മൊയ്തീനും മികച്ചപ്രകടനവുമായി കാപ്റ്റന്റെ കളി കാഴ്ചവച്ചു .മത്സരത്തിന്റെ ആദ്യ പകുതിയിൽ എ ജെ ഹോം സ്റ്റേ ഒരു ഗോളിന് മുന്നിട്ട് നിന്നുവെങ്കിലും രണ്ടാം പകുതിയിൽ ഷീറ ബേക്കേഴ്‌സ് ശക്തമായി തിരിച്ചു വന്നു ഗോൾ മടക്കി സമനില പിടിച്ചെടുത്തു .

ബാസിൽ ബഷീർ,സഹീർ പി.ആർ ,ഇക്ബാൽ മച്ചിങ്ങൽ,റാഫി കാലിക്കറ്റ് ,ഷബീർ ,റാഫി ബീമാപള്ളി എന്നിവർ കളികൾ നിയന്ത്രിച്ചു.


റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ