ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി നടത്തപ്പെടുന്ന കായികോത്സവം 2019: ബ്രോഷർ പ്രകാശനം കേരള പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ എംഎൽഎ ഡയസ് ഇടിക്കുള, അനൂപ് കേച്ചേരി എന്നിവർക്ക് നൽകി നിർവഹിച്ചു.
കെഎംസിസി സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജന. സെക്രട്ടറി മുസ്ഥഫ വേങ്ങര, ഓർഗ: സെക്രട്ടറി ഹംസ തൊട്ടി, ഡോ :പി കെ പോക്കർ, കായിക വിഭാഗം ചെയർ: എൻ കെ ഇബ്രാഹിം, ജന കണ്: അബ്ദുല്ല ആറങ്ങാടി ,സംസ്ഥാന ഭാരവാഹികളായ, ഒ കെ ഇബ്രാഹിം , റഈസ് തലശ്ശേരി, ഒ മൊയ്തു, യൂസുഫ് മാസ്റ്റർ അബൂബക്കർ ഹാജി കാരക്കാട് , ഹനീഫ്ചെർക്കള, അഡ്വ: ഇബ്രാഹിം ഖലീൽ ,അഷ്റഫ് കൊടുങ്ങല്ലൂർ, മജീദ് മടക്കിമല, നിസാമുദ്ദീൻ കൊല്ലം എന്നിവരും സ്പോർട്സ് കമ്മറ്റി ഭാരവാഹികളായ സുഫൈദ് ഇരിങ്ങണ്ണൂർ, ഹംസ ഹാജി മാട്ടുമ്മൽ, മുസ്ഥഫ വള്ളിക്കുന്ന്, ഷാനവാസ് കീടാരം, അസീസ് മേലടി എന്നിവരും ജില്ലാ മണ്ഡലം നേതാക്കളും സംബന്ധിച്ചു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ