റിയാദ്: പ്രവാസലോകത്തു നിന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് ജനസമ്മതി നേടിയ മലയാളി വനിതകളെ ആദരിക്കുന്നതിനായി ഫ്രണ്ട്സ് ക്രിയേഷൻസ് വനിതാ വിഭാഗമായ കെഎസ്എ അംഗന വിഭാഗം നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപിക മീര റഹ്മാൻ (വിദ്യാഭ്യാസം), അൽ യമാമ ആശുപത്രിയിലെ ഡോ. ആമിന സെറിൻ (ആതുരസേവനം), കെ എം സി സി വനിതാ വിങ് പ്രസിഡന്റ് നദീറ ഷംസുദ്ദീൻ (ജീവകാരുണ്യം), മലബാർ അടുക്കള കൂട്ടായ്മയുടെ അഡ്മിൻ നൗഫിന സാബു (സാമൂഹികം), ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ഖദീജ ഹബീബ് (സാംസ്കാരികം), നവോദയ വനിതാ വേദി പ്രവർത്തകയും നടിയുമായ സുബി സജിൻ (അഭിനയം), അബഹ അൽജാനൂബ് സ്കൂൾ അധ്യാപിക ശഹീറ നസീർ (സാഹിത്യം), നൃത്ത അധ്യാപികയായ സിന്ധു സോമൻ (നൃത്തം), ഹിബ അബ്ദുസ്സലാം (ഗായിക), ഷിനു നവീൻ (ചിത്രകല), നിഖില സമീർ (മാധ്യമപ്രവർത്തനം), ലിസ ജോജി (പാചകം) എന്നീ 12 പേരെയാണ് അവാർഡിനായി തെരഞ്ഞെടുത്തത്.
ഷംന നൗഷാദ്, യോഗാചാര്യ സൗമ്യ എന്നിവർക്ക് പ്രത്യേക പുരസ്കാരവും നൽകുമെന്ന് ഫ്രണ്ട്സ് ക്രിയേഷൻസ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 14 വ്യാഴാഴ്ച 7 മുതൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഫ്രണ്ട്സ് ക്രിയേഷൻസ് പതിനേഴാം വാർഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫ്രണ്ട്സ് ക്രിയേഷൻസ് പ്രതിനിധികളായ ഉബൈദ് എടവണ്ണ, അസീസ് കടലുണ്ടി, സജിൻ, നിസാർ, കെ എസ് എ അംഗന പ്രതിനിധികളായ അശ്വതി, ലാജ അഹമ്മദ്, മുഹമ്മദ് റയീസ്, സുബി സജിൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ