ക്ലീ​ൻ അ​പ് ദി ​വേ​ൾ​ഡ് ശു​ചീ​ക​ര​ണ യ​ജ്ഞം വെ​ള്ളി​യാ​ഴ്ച
Wednesday, November 13, 2019 10:53 PM IST
ദു​ബാ​യ്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പ​രി​സ​ര ശു​ചി​ത്വ​വും ല​ക്ഷ്യ​മി​ട്ടു ന​ട​ത്ത​പ്പെ​ടു​ന്ന ദു​ബാ​യ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ലീ​ൻ അ​പ് ദി ​വേ​ൾ​ഡ് ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ ദു​ബാ​യ് കെ.​എം​സി​സി ആ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കാ​ളി​ക​ളാ​ക്കും.

ഇ​തി​നാ​യി പ്ര​ത്യേ​ക സ​ബ് ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് മ​ണ്ഡ​ലം - ജി​ല്ലാ ത​ല​ങ്ങ​ളി​ൽ വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​മാ​ണ് ന​ട​ത്തി​യ​ത്. അ​ൽ ബ​റാ​ഹ​യി​ലെ കെ.​എം​സി​സി ആ​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു മു​ന്പാ​യി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​രു​ക​യും പ്ര​ത്യേ​കം ഏ​ർ​പ്പാ​ടാ​ക്കു​ന്ന ബ​സി​ൽ ഡ്രാ​ഗ​ണ്‍ മാ​ർ​ട്ടി​ന​ടു​ത്ത് അ​ൽ വ​ർ​സാ​ൻ-1​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്യു​മെ​ന്ന് ദു​ബാ​യ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ക്ലീ​ൻ അ​പ് ദി ​വേ​ൾ​ഡ് പ്രോ​ഗ്രാ​മി​ൽ പ​ങ്കാ​ളി​യാ​വു​ന്ന​തി​നു​ള​ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സ​ബ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മ​ജീ​ദ് മ​ട​ക്കി​മ​ല, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​കെ.​കെ റി​യാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ