ഫോ​ക്ക് ക​ണ്ണൂ​ർ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, November 13, 2019 10:55 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) പ​തി​നാ​ലാം വാ​ർ​ഷി​കം ന്ധ​ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 2019ന്ധ ​ന​വം​ബ​ർ 8ന് ​വൈ​കു​ന്നേ​രം 3 മു​ത​ൽ കു​വൈ​റ്റ് ഖാ​ൽ​ദി​യ യൂ​ണി​വേ​ഴ്സി​റ്റി തി​യ​റ്റ​റി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ വ​ച്ചു വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ന്‍റ​ണി സ്വാ​ഗ​തം ആ​ശം​സി​ച്ച വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ൻ അ​വ​ർ​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്കാ​രി​ക പ​രി​പാ​ടി​ക്ക് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്തി​ലെ പൊ​തു​മാ​പ്പി​ന്‍റെ സ​മ​യ​ത്തും മ​റ്റു ചാ​രി​റ്റി / ഇ​ത​ര വി​ഷ​യ​ങ്ങ​ളി​ലും ഫോ​ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ സ്തു​ത്യ​ർ​ഹ​മാ​ണെ​ന്ന് ഉ​ദ​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പി.​പി. നാ​രാ​യ​ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന്ധ​ഗോ​ൾ​ഡ​ൻ ഫോ​ക്ക്’ പു​ര​സ്കാ​രം നാ​ട​ൻ ക​ല​ക​ളു​ടെ കാ​വ​ലാ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും, ച​രി​ത്ര​കാ​ര​നും, പ്ര​ഭാ​ഷ​ക​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ക​ണ്ണൂ​രി​ന്‍റെ അ​ഭി​മാ​നം ശ്രീ ​കൃ​ഷ്ണ​കു​മാ​ർ മാ​രാ​ർ എ​ന്ന കെ ​കെ മാ​രാ​ർ അ​വ​ർ​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. പ്ര​ശ​സ്ത ശി​ൽ​പി കെ.​കെ.​ആ​ർ വെ​ങ്ങ​ര രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും, പ്ര​ശ​സ്തി പ​ത്ര​വും, 25000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ചേ​ർ​ന്ന​താ​ണ് ഗോ​ൾ​ഡ​ൻ ഫോ​ക്ക് പു​ര​സ്കാ​രം. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. കെ.​കെ മാ​രാ​റി​ന് ആ​ദ​ര​വ് ന​ൽ​കി​കൊ​ണ്ട് കു​വൈ​ത്തി​ലെ ചി​ത്ര​കാ​ര·ാ​ർ ചേ​ർ​ന്ന് മ​ഹോ​ത്സ​വ വേ​ദി​യി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജോ​ണ്‍ സൈ​മ​ണ്‍ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ക​ണ്ണൂ​രി​ന്‍റെ അ​ഭി​മാ​ന​ങ്ങ​ളും മു​ൻ ഗോ​ൾ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​മാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ദ്മ​ശ്രീ രാ​ഘ​വ​ൻ മാ​സ്റ്റ​ർ, മാ​പ്പി​ള​പ്പാ​ട്ടു ഗാ​യ​ക​ൻ എ​ര​ഞ്ഞോ​ളി മൂ​സ എ​ന്നി​വ​ർ​ക്കു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സം​ഗീ​താ​ർ​ച്ച​ന​യും ന​ട​ന്നു.

കു​വൈ​ത്തി​ലെ​യും നാ​ട്ടി​ലെ​യും പൊ​തു​സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​ന് സാ​ന്ത്വ​നം കു​വൈ​റ്റ് എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​നെ​യേ​യും, ഫോ​ക്ക് മ​ല​യാ​ളം ക്ലാ​സു​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സേ​വ​ന​ത്തി​നു പ്ര​ശ​സ്ത മ​ജീ​ഷ്യ​നും മെ​ന്‍റ​ലി​സ്റ്റു​മാ​യ സ​ച്ചി​ൻ പാ​ലേ​രി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ പോ​കു​ന്ന ഫോ​ക് അം​ഗ​ങ്ങ​ളാ​യ ര​വി കാ​പ്പാ​ട​ൻ, അ​നി​ത ര​വി, പ്ര​മോ​ദ് പി.​കെ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ൽ​കി.

നോ​ർ​ക്ക ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ, അ​ൽ​മു​ള്ള എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജോ​ണ്‍ സൈ​മ​ണ്‍, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ സി​ഇ​ഒ ഹം​സ പ​യ്യ​ന്നൂ​ർ, ഫോ​ക്ക് ട്ര​ഷ​റ​ർ വി​നോ​ജ് കു​മാ​ർ, ഫോ​ക്ക് വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ന സാ​ബു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​ജ മ​ഹേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. മ​ഹോ​ത്സ​വം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ലീം എം.​എ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നാ​യ ഹ​രി​ശ​ങ്ക​ർ, വ​യ​ലി​നി​സ്റ്റും ഗാ​യി​ക​യു​മാ​യ രൂ​പ രേ​വ​തി, കീ​ബോ​ർ​ഡ്/​ഗി​റ്റാ​ർ ആ​ർ​ട്ടി​സ്റ് സു​മേ​ഷ് ആ​ന​ന്ദ്, ഡ്ര​മ്മ​ർ ജാ​ഫ​ർ, ഗാ​യി​ക സ​ജി​ല സ​ലീം, ഗാ​യ​ക​ൻ സ​ലി​ൽ സ​ലീം, കോ​മ​ഡി ആ​ർ​ടി​സ്റ്റ് രാ​ജേ​ഷ് അ​ടി​മാ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്ത​ത്തി​ൽ മ​നോ​ഹ​ര​മാ​യ ഗാ​ന​സ​ന്ധ്യ​യും കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റി. ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​വും പാ​ര​ന്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും, ഫോ​ക്ക് ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത ശി​ൽ​പ​വും മ​ഹോ​ത്സ​വ​ത്തി​ൻ​റെ മാ​റ്റു കൂ​ട്ടി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ