കെഎം​സി​സി വ​നി​താ വിം​ഗി​ന്‍റെ വി​നോ​ദ - വി​ജ്ഞാ​ന സം​ഗ​മം ന്ധ​ഡി​ലി​ജെ​ൻ​ഷി​യ​ന്ധ വെ​ള്ളി​യാ​ഴ്ച
Thursday, November 14, 2019 11:15 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി സം​സ്ഥാ​ന കെഎംസി​സി വ​നി​താ വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​നോ​ദ - വി​ജ്ഞാ​ന സം​ഗ​മം "ഡി​ലി​ജെ​ൻ​ഷി​യ-​' ന​വം​ബ​ർ വെ​ള്ളി​യാ​ഴ്ച്ച കാ​ല​ത്ത് ഒ​ൻ​പ​ത് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്നു .

വ​നി​താ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ഹ്റ മ​ന്പാ​ട് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ൽ​സു ടീ​ച്ച​ർ, സെ​ക്ര​ട്ട​റി റോ​ഷ്നി ഖാ​ലി​ദ്, ദു​ബാ​യ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഐ​ഇ ഡ​യ​റ​ക്ട​ർ ഡോ. ​ഫൗ​സി​യ അ​ഹ​മ്മ​ദ്, പ്ര​മു​ഖ എ​ൻ​എ​ൽ​പി ട്രെ​യ്ന​റും, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ളേ​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ​ക്ട​ർ ആ​ൻ​സി ജോ​ർ​ജ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും .

ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും രാ​വി​ലെ ത​ന്നെ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ ഹാ​രി​സ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ ഹ​സൈ​നാ​ർ ട്ര​ഷ​റ​ർ റ​ഹി​യാ​ന മ​ജീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള