വാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, November 14, 2019 11:17 PM IST
അ​ബു​ദാ​ബി: ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ അ​ബു ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 31ആം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​മി​നാ​ര് അ​ബു​ദാ​ബി​യി​ലെ ഫൈ​ർ​മോ​ണ്ട് ബാ​ബ് അ​ൽ ബ​ഹ്ർ ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ന്നു. "Initiate , Innovate and Integrate , the Essence of Success " ​എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​റി​ന്‍റെ മു​ഖ്യ ആ​ശ​യം. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ പ്ര​മു​ഖ​രും സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രും, വ്യ​വ​സാ​യ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ അ​വ​രു​ടെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ടു.

ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ന്ന പ​രു​പാ​ടി വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി മു​ഖ്യാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മി​ഡി​പ്പോ​യ്ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ സി​ഇ​ഒ​യും ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ നൂ​റ അ​ൽ ഖ​ലീ​ഫ, ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ്മി​ത പ​ന്ത്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ് സി.​എ പ്ര​ഫു​ല്ല പി.​ചാ​ജ്ജ്ഡ്ന് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധ​ച്ചു.

സ്മി​ത പാ​ന്‍റ് ഇ​ന്ത്യ​യും യു​എ​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ണെ​ന്നും അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ വി​കാ​സ​ന​ത്തേ​കു​റി​ച്ചും ച​ട​ങ്ങി​ൽ അ​ഭി​സം​ബോ​ധ​നം ചെ​യ്തു. ഐ​സി​എ​ഐ പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ല്ല പി ​ചാ​ജെ​ദ് ഹ്ര​സ്വ​മാ​യി ഐ​സി​എ​ഐ​യു​ടെ സ​മീ​പ​കാ​ല വി​ക​സ​ന​വും പു​തി​യ സം​രം​ഭ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. ഐ​സി​എ​ഐ സിം​ഗ​പ്പൂ​രി​ൽ ഉ​ട​ൻ ഒ​രു പു​തി​യ ശാ​ഖ തു​റ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സി​എ യോ​ഗ്യ​ത​യ്ക്കു​ള്ള തു​ല്യ​ത നാ​രി​ക്ക്-​യു​കെ നേ​ടു​ന്ന​തി​നു​ള്ള അം​ഗ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഹേ​ർ ഹൈ​നെ​സ്സ് ഷെ​യ്ഖ് നൂ​റ അ​ൽ ഖ​ലീ​ഫ ബി​സി​ന​സു​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഇ​വ​ന്‍റ് മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച​തി​ന് അ​തി​ഥി​ക​ളും സ്പീ​ക്ക​ർ​സും ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ശം​സി​ച്ചു.

ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ന്ന ച​ട​ങ്ങി​ൽ സി​എ​ഫ്ഒ-​അ​ഡ്നോ​ക് ഗ്രൂ​പ്പ് മാ​ർ​ക്ക് കു​റ്റി​സ്, ന്ധ​അ​നാ​ഥ​രു​ടെ മാ​താ​വ്ന്ധ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സി​ന്ധു​താ​യ് സ​പ്ക്ക​ൽ , മെ​യ്ക് ഇ​ന്ത്യ റീ​ഡ് ന്ധ ​എ​ന്ന മി​ഷ​ന്‍റെ സ്ഥാ​പ​ക​ൻ സി​എ അ​മൃ​ത് ദേ​ശ്മു​ഖ്, ന്ധ​ഭ​വ​ന​ര​ഹി​ത​രു​ടെ ര​ക്ഷാ​ധി​കാ​രി​ന്ധ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ർ​ത്ത് സേ​വ്യ​ർ ഫൌ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ ര​വി ക​ർ​ള , മു​ൻ ഉ​പ​ദേ​ഷ്ടാ​വ് - ഗ​വ​ർ​ണ​ർ
സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ഭി​ജി​ത് ചൗ​ധ​രി, ഖ​ലീ​ജ് ടൈം​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ വി​ക്കി ക​പൂ​ർ, ഫ്ര​ഷ് ടു ​ഹോം സി​ഇ​ഒ ഷാ​ൻ ക​ട​വി​ൽ, ക്രെ​സെ​ന്‍റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് എം​ഡി തു​ഷാ​ർ സിം​ഘ്വി, സീ ​ബി​സി​ന​സ് ടി ​വി മാ​നേജിംഗ് എ​ഡി​റ്റ​ർ എം​ഡി അ​നി​ൽ സിം​ഘ്വി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി അ​ധി​തി​ക​ളോ​ട് സം​വ​ദി​ച്ചു. മൂ​വാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത സ​മാ​പ​ന ച​ട​ങ്ങി​ൽ ഗാ​ല ഡി​ന്ന​റും പ്ര​ശ​സ്ത ബോ​ളി​വു​ഡ് പ്ലേ​ബാ​ക്ക് ഗാ​യ​ക​ൻ സു​ഖ്വീ​ന്ദ​ർ സിം​ഗി​ന്‍റെ മ​നോ​ഹ​ര​മാ​യ ത​ത്സ​മ​യ സം​ഗീ​ത ക​ച്ചേ​രി​യും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള