നവോദയ യാത്രയപ്പ് നൽകി
Monday, November 18, 2019 7:13 PM IST
റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സാമൂഹ്യപ്രവർത്തകനുമായ പപ്പൻ കരിവെള്ളൂരിന് നവോദയ പ്രവർത്തകർയാത്രയയപ്പു നൽകി.

നവോദയ കേന്ദ്ര കമ്മിറ്റി അംഗം നിസാർ അഹമ്മദ് യോഗം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. എൻ ആർ കെ കൺവീനർ അഷ്‌റഫ് വടക്കേവിള, ബാബുജി, കുമ്മിൾ സുധീർ, സുരേഷ് സോമൻ, ഹാരിസ്, അനിൽ മണമ്പൂർ, ശ്രീരാജ്, വിക്രമലാൽ, ഹക്കീം മാരാത്ത്, അനിൽ പിരപ്പൻകോട്, മനോഹരൻ, ഹേമന്ദ്, ഷാജു കുമ്മിൾ, സലിം, ഹനീഫ, അമീർ, സാഹിർ, അനി മുഹമ്മദ്, ഗോപിനാഥൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

നവോദയ കേന്ദ്ര കമ്മിറ്റിയുടെ ഫലകം സെക്രട്ടറി രവീന്ദ്രനും ബത്ത യൂണിറ്റ് കമ്മിറ്റിയുടെ ഫലകം സെക്രട്ടറി ഹേമന്ദും കൈമാറി. വിവിധ യൂണിറ്റുകളും ചടങ്ങിൽ ഉപഹാരങ്ങൾ കൈമാറി. പപ്പൻ മറുപടി പ്രസംഗം നടത്തി.